സ്വവര്‍ഗ വിവാഹ ബില്‍ യു.എസ്. ഹൗസ് പാസാക്കി, അനുകൂലിച്ചവരില്‍ 47 റിപ്പബ്ലിക്കന്‍ അംഗങ്ങള്‍


.

വാഷിങ്ടണ്‍ ഡി.സി: സ്വവര്‍ഗ വിവാഹം നിയമമാക്കുന്ന ബില്‍ ജൂലായ് 19 ന് യു.എസ്. ഹൗസ് പാസാക്കി. 267 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 157 പേര്‍ എതിര്‍ത്ത് വോട്ടുചെയ്തു. ഇരുപാര്‍ട്ടികളും ഒരു വിഷയത്തില്‍ അനുകൂലിച്ച് വോട്ട് ചെയ്തത് അപൂര്‍വ്വ സംഭവങ്ങളില്‍ ഒന്നാണ്.

ഡെമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങളോടൊപ്പം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ 47 അംഗങ്ങള്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് തിരിച്ചടിയായി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ യുവ അംഗങ്ങളാണ് കൂടുതലും ബില്ലിനെ അനുകൂലിച്ചത്.

സ്വവര്‍ഗ വിവാഹിതര്‍ക്ക് ലഭിക്കുന്ന മൗലിക അവകാശമാണ് ഇപ്പോള്‍ നിയമമായി യു.എസ്. ഹൗസ് അംഗീകരിച്ചിരിക്കുന്നതെന്നും ഇതില്‍ അവര്‍ക്ക് അഭിമാനിക്കാമെന്നും യു.എസ്. ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി ബില്ലിനെ അനുകൂലിച്ച് അഭിപ്രായപ്പെട്ടു. യു.എസ്. സെനറ്റിന്റെയും അംഗീകാരം ലഭിക്കുമെന്നും നാന്‍സി പെലോസി പ്രത്യാശ പ്രകടിപ്പിച്ചു.

യു.എസ്. ഹൗസ് ബില്‍ പാസാക്കിയെങ്കിലും യു.എസ്. സെനറ്റില്‍ ബില്ലിന്റെ ഭാവി എന്താകുമെന്ന് പ്രവചിക്കാനാവില്ല. ഇരുപാര്‍ട്ടികള്‍ക്കും 50-50 എന്നതാണ് അംഗനില. 1996 ല്‍ ബില്‍ ക്ലിന്റണ്‍ ഒപ്പുവെച്ച് പ്രാബല്യത്തില്‍ വന്ന നിയമമനുസരിച്ച് നിയമപരമായ ഒരു പുരുഷനും, സ്ത്രീയും ഭാര്യാഭര്‍ത്താക്കന്മാരാകുന്നതാണ് വിവാഹം എന്ന് നിര്‍വചിച്ചിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി പൊതുവെയും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സ്വവര്‍ഗ വിവാഹത്തെ അനുകൂലിച്ചിരുന്നില്ല. ഗര്‍ഭഛിദ്രത്തിനെതിരെ ശക്തമായി നിലപാട് സ്വീകരിച്ച സുപ്രീം കോടതിക്ക് സ്വവര്‍ഗ വിവാഹ വാദപ്രതിവാദങ്ങളും ഗൗരവമായി പരിഗണിക്കേണ്ടിവരും.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Content Highlights: House Passes Bill Protecting Gay Marriage

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


04:08

എന്താണ് ലോൺ ബോൾസ്? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച് അറിയാം..

Aug 6, 2022

Most Commented