
-
സാന്റാമോണിക്ക(കാലിഫോര്‍ണിയ): മാസ്ക് ധരിക്കുന്നത് അത്യാവശ്യമല്ലെന്നും അതുകൊണ്ടുതന്നെ മാസ്കുകള്‍ നല്‍കുന്നില്ലെന്നും ആശുപത്രി അധികൃതരുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച പത്തു നഴ്സുമാരെ ജോലിയില്‍ നിന്നും സസ്പെന്റ് ചെയ്ത സംഭവം കാലിഫോര്‍ണിയ സാന്റാ മോണിക്കയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തു.സാന്റാ മോണിക്കായിലെ പ്രൊവിഡന്‍സ് സെന്റ് ജോണ്‍സ് ഹെല്‍ത്ത് സെന്ററിലാണ് സംഭവം.
ഡ്യൂട്ടി കഴിഞ്ഞ് ആശുപത്രിയില്‍ നിന്നും പുറത്തിറങ്ങി വീട്ടില്‍ പോകുന്നതിനു മുമ്പ് ഹോട്ടലില്‍ മുറിയെടുത്ത് കുളിച്ച് ശുദ്ധി വരുത്തിയശേഷണേ ഞങ്ങള്‍ വീട്ടിലേക്ക് പോകാറുള്ളൂ എന്നിട്ടും എനിക്ക് കോവിഡ് 19 പോസിറ്റീവ് ആണെന്ന് പരിശോധനയില്‍ കണ്ടെത്തി. പ്രതിഷേധത്തില്‍ പങ്കെടുത്ത മൈക്ക് ഗളില്‍ എന്ന് നഴ്സ് പറഞ്ഞു. ഇതിനെതുടര്‍ന്നാണ് സഹപ്രവര്‍ത്തകര്‍ മാനേജ്മെന്റിനോട് എന്‍ 95 മാസ്ക് ആവശ്യപ്പെട്ടത്. മാസ്ക് ധരിക്കാതെ ജോലിയില്‍ പ്രവേശിക്കില്ല എന്ന് അറിയിച്ചതോടെ മാനേജ് മെന്റ് ഇവരുടെ ആവശ്യം നിഷേധിക്കുകയും ഇവരെ ജോലിയില്‍ നിന്ന് സസ്പെന്റ് ചെയ്യുകയുമായിരുന്നു.
വാര്‍ത്ത അയച്ചത് : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..