ഹോം ഓഫ് ഹോപ്
കാലിഫോര്‍ണിയ: അംഗവൈകല്യം സംഭവിച്ച, മാനസിക വളര്‍ച്ചയില്ലാത്ത, നിരാശ്രയരായ സമൂഹത്തില്‍ നിന്നും തള്ളപ്പെട്ട കുട്ടികളെ ഏറ്റെടുത്തു അവരെ സമൂഹത്തിലേക്ക് കൂട്ടിക്കൊണ്ടുവന്ന് സ്വയം പര്യാപ്തതയിലേക്ക് എത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ അമേരിക്കന്‍ പാത്തോളജിസ്റ്റ് ഡോ.നീലിമ സമ്പര്‍വാളിന്റെ നേതൃത്വത്തില്‍ സ്ഥാപിതമായ നോണ്‍ പ്രോ ഓര്‍ഗനൈസേഷന്‍ ഹോം ഓഫ് ഹോപ് ഇരുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വെര്‍ച്വല്‍ ഇവന്റ് ഒക്ടോബര്‍ 3 ന് സംഘടിപ്പിക്കുന്നു.
കഴിഞ്ഞ വര്‍ഷം മാത്രം ഇന്ത്യയിലെ ഏകദേശം 50,000 കുട്ടികളെ ഏറ്റെടുത്ത് സമൂഹത്തിലേക്ക് കൈപിടിച്ചുയര്‍ത്തുവാന്‍ കഴിഞ്ഞതായി സംഘാടകര്‍ പറയുന്നു.
സംഘടന ആരംഭിച്ച് ഇരുപത് വര്‍ഷത്തിനുള്ളില്‍ 265000 കുട്ടികളുടെ ജീവിതത്തില്‍ സമൂല പരിവര്‍ത്തനം ഉണ്ടാക്കുന്നതിന് കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് സ്ഥാപക ഡോ.നീലിമ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇവര്‍ക്ക് വിദ്യാഭ്യാസവും വൊക്കേഷണല്‍ ട്രെയിനിംഗും കമ്പ്യൂട്ടര്‍ പരിശീലനവും നല്‍കിയിട്ടുണ്ട്.
മൊബൈല്‍ ലൈബ്രറികളിലൂടെ 23,000 കുട്ടികള്‍ക്ക് പഠനത്തിനാവശ്യമായ പുസ്തകങ്ങളും ബധിരരായ 1877 കുട്ടികള്‍ക്ക് ഡൈന്‍ ലാംഗ്വേജും പരിശീലനവും നല്‍കാന്‍ കഴിഞ്ഞതായും ഡോക്ടര്‍ അറിയിച്ചു.
പാന്‍ഡമിക് ആരംഭിച്ചതിനുശേഷം അഭ്യുദയകാംക്ഷികള്‍ നല്‍കിയ സംഭാവന ഉപയോഗിച്ചു 317410 പേര്‍ക്ക് 3262200 കിലോ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നല്‍കുന്നതിനും സംഘടനക്ക് കഴിഞ്ഞു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..