-
ഡാലസ്: കേരളത്തിലെ പ്രഥമ പെന്തക്കോസ്ത് പ്രസ്ഥാനമായ ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ സൗത്ത് ഇന്ത്യയുടെ ബ്രാഞ്ച് ഡാലസ് കൗണ്ടിയിലെ, ഗാര്‍ലാന്‍ഡ് സിറ്റിയില്‍ മാര്‍ച്ച് 6 ന് വൈകീട്ട് ഡോ.തിമോത്തി ഉദ്ഘാടനം ചെയ്തു.
ഹില്‍വ്യൂ ചര്‍ച്ച് ഓഫ് ഗോഡിന്റെ പ്രഥമ ലീഡ് പാസ്റ്റര്‍ ആയി നിയമിതനായ നെല്‍സണ്‍ ജോഷുവയുടെ പ്രാര്‍ത്ഥനയോടുകൂടെ യോഗം ആരംഭിച്ചു. ഉദ്ഘാടനയോഗത്തില്‍ ഡോ.ജോണ്‍ ബോഡേക്കര്‍ പ്രധാന സന്ദേശം നല്കി. പാസ്റ്ററന്മാരായ സിറിലൊ എഫ്രായിന്, എബ്രഹാം കുര്യാക്കോസ്, ജെയിംസ് എബ്രഹാം എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ഡാലസിലെ ചര്‍ച്ച് ഓഫ് ഗോഡിന്റെ ഗായകസംഘം ഗാനങ്ങള്‍ ആലപിച്ചു. ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ സൗത്ത് ഇന്ത്യയുടെ പ്രസിഡന്റും, ഹില്‍വ്യൂ ചര്‍ച് ഓഫ് ഗോഡിന്റെ ഫൗന്ഡിങ് പാസ്റ്ററുമായ റവ: ജോണ്സന് തരകന്റെ പ്രാര്‍ത്ഥനക്കും ആശീര്‍വാദത്തിനും ശേഷം യോഗം അവസാനിച്ചു. എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 10.30 മുതല്‍ 12.30 വരെ ഉപവാസ പ്രാര്‍ത്ഥനയും ശനിയാഴ്ച രാത്രി 7 മണി മുതല്‍ 8.30 വരെ യുവജനമീറ്റിംഗും മറ്റു മീറ്റിംഗുകളും ഞായറാഴ്ച രാവിലെ 10.30 മുതല്‍ 12.30 വരെ വിശുദ്ധആരാധനയും ഉണ്ടായിരിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് - 4692609623, 4692742926
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..