.
വാഷിങ്ടണ്‍ ഡിസി: കളി അവസാനിച്ചതിനുശേഷം കളിക്കളത്തിന് 50 യാര്‍ഡ് പുറത്ത് വെച്ച് കുട്ടികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു എന്ന കുറ്റം ആരോപിച്ച് ജോലിയില്‍ നിന്നും പിരിച്ചുവിടപ്പെട്ട വാഷിങ്ടണ്‍ ഹൈസ്കൂള്‍ ഫുട്ബോള്‍ കോച്ചിനെ പിന്തുണച്ച് യുഎസ് സുപ്രീം കോടതി. സ്കൂള്‍ അധികൃതരുടെ നടപടി വ്യക്തികള്‍ക്ക് അനുവദിച്ച മതസ്വാതന്ത്ര്യത്തിന്റെ ധ്വംസനമാണെന്ന് ആറ് ജഡ്ജിമാര്‍ വിധിയെഴുതിയപ്പോള്‍ 3 പേര് വിയോജനക്കുറിപ്പെഴുതി.
ജൊ കെന്നഡി 2008-2015 വരെ ബ്രിമെര്‍ട്ടന്‍ സ്കൂള്‍ ജൂനിയര്‍ വാഴ്സിറ്റി ഹെഡ് കോച്ചും വാഴ്സിറ്റി അസിസ്റ്റന്റ് കോച്ചുമായിരുന്നു. കളികഴിഞ്ഞതിനുശേഷം കളിക്കളത്തിന് പുറത്ത് പ്രാര്‍ത്ഥിക്കുക എന്നത് ജൊയുടെ സ്വന്തം താത്പര്യമായിരുന്നു. ക്രമേണ ഈ പ്രാര്‍ത്ഥനയില്‍ കുട്ടികളും പങ്കു ചേരുന്നതിനാരംഭിച്ചു. കുട്ടികളെ ഉത്തേജിപ്പിക്കുന്ന മതപരമായ പ്രസംഗം സ്കൂള്‍ പ്രിന്‍സിപ്പാളുടെ ശ്രദ്ധയില്‍പ്പെട്ടു. ഈ പ്രാക്ടീസ് നിര്‍ത്തണമെന്ന് പ്രിന്‍സിപ്പല്‍ ആവശ്യപ്പെട്ടു. തത്കാലം നിര്‍ത്തിയെങ്കിലും ജൊ പ്രാര്‍ത്ഥന പുനരാരംഭിച്ചു.
ഇപ്പോള്‍ ജൊ പ്രാര്‍ത്ഥിക്കാനാരംഭിച്ചത് കളിക്കളത്തിനകത്താണ്. ഇത് സ്കൂള്‍ സുരക്ഷയെ ബാധിച്ചു. തുടര്‍ന്ന് നല്കിയ മുന്നറിയിപ്പുകളെല്ലാം ജൊ അവഗണിച്ചു. സ്കൂള്‍ അധികൃതര്‍ ജൊയെ ലീവില്‍ പോകുന്നതിന് നിര്‍ബന്ധിച്ചു.
ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ ഈ സംഭവത്തിനെതിരെയാണ് ജൊ കോടതിയെ സമീപിച്ചത്.
ഫസ്റ്റ് അമന്റ്മെന്റ് നല്കുന്ന ഫ്രീ എക്സര്‍സൈസ് ആന്റ് ഫ്രീ സ്പീച്ച് കെന്നഡിക്ക് സംരക്ഷണം നല്‍കുന്നുവെന്ന് കോടതി വിധിച്ചു. മാത്രമല്ല കെന്നഡിയുടെ പ്രാര്‍ത്ഥന ഗവണ്മെന്റ് സ്പീച്ച് അല്ലായെന്നും കോടതി വിലയിരുത്തി. കെന്നഡി നടത്തിയ പ്രാര്ത്ഥനയാതൊരുവിധത്തിലും സ്കൂള്‍ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ലെന്നും ജോലിയില്‍ നിന്നും പിരിച്ചുവിടുന്നതിന് കാരണം കാണിച്ചിട്ടില്ലെന്നും പ്രതിയുടെ അറ്റോര്‍ണി കോടതിയില്‍ ചൂണ്ടിക്കാട്ടി.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..