-
ഷാര്‍ലറ്റ് (നോര്‍ത്ത് കരോലിന): അമേരിക്കയില്‍ ജീവിച്ചിരുന്ന ഏറ്റവും പ്രായം കൂടിയ അമ്മൂമ്മ ഹെസ്റ്റര്‍ ഫോര്‍ഡ് (116)അന്തരിച്ചു. നോര്‍ത്ത് കരോലിനയിലെ ഷാര്‍ലറ്റിലുള്ള ഭവനത്തില്‍ വെച്ചായിരുന്നു മരണം സംഭവിച്ചതെന്ന് കുടുംബാംഗം ടാനിഷ പറ്റേഴ്‌സണ്‍ അറിയിച്ചു.
അന്തരിക്കുമ്പോള്‍ 116 വയസായിരുന്നു ഇവരുടെ പ്രായം. 1904 ഓഗസ്റ്റ് 15-നായിരുന്നു സൗത്ത് കരോലിനായിലെ ലങ്കാസ്റ്ററില്‍ ഇവരുടെ ജനനം. പീറ്ററിന്റെയും ഫ്രാന്‍സിസ് മെക്കാര്‍സലിന്റെയും മകളാണ്. ജോണ്‍ ഫോര്‍ഡിനെ 14-ാം വയസില്‍ വിവാഹം കഴിച്ചു. ദമ്പതിമാര്‍ക്ക് എട്ടു പെണ്‍മക്കളും നാല് ആണ്‍മക്കളും ഉണ്ട്. 1963 ല്‍ ഫോര്‍ഡ് അന്തരിച്ചു.
ഇവര്‍ക്ക് 68 പേരക്കുട്ടികളും 125 ഗ്രേറ്റ് ഗ്രാന്‍ഡ് ചില്‍ഡ്രന്‍സും 120 ഗ്രേറ്റ് ഗ്രേറ്റ് ഗ്രാന്‍ഡ് ചില്‍ഡ്രന്‍സും ഉണ്ട്. കുടുംബത്തിന്റെ ഉരുക്കുകോട്ടയായിരുന്നു ഇവര്‍ എന്ന് മക്കള്‍ പറയുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ 116-ാം ജന്മദിനം ആഘോഷിച്ചപ്പോള്‍ ദീര്‍ഘായുസ്സിന്റെ രഹസ്യം എന്താണെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ ദൈവത്തിനുവേണ്ടി ജീവിച്ചു എന്നാണ് മറുപടി പറഞ്ഞത്.
ഹെസ്റ്ററിന്റെ മരണത്തോടെ അമേരിക്കയില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ അമ്മൂമ്മ നെബ്രസ്‌കായില്‍ നിന്നുള്ള തെല്‍മ ബട്ട്ക്ലിഫാണ്. 1906-ലാണ് ഇവരുടെ ജനനം. ലോകത്തില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ അമ്മൂമ്മ ജപ്പാനില്‍ നിന്നുള്ള കെയ്ന്‍ തനാക്കയാണ്. പ്രായം 118.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..