'സ്വവര്‍ഗ വിവാഹത്തിനെതിരെ സുപ്രീം കോടതി നീങ്ങിയേക്കാം'; മുന്നറിയിപ്പുമായി കമല ഹാരിസ്


.

വാഷിങ്ടണ്‍ ഡിസി: അര നൂറ്റാണ്ടിലധികമായി അമേരിക്കന്‍ ജനത ഭരണഘടനാ വിധേയമായി നടത്തിയിരുന്ന ഗര്‍ഭഛിദ്രം കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ സുപ്രീം കോടതി നീക്കം ചെയ്തത്്, മറ്റു പല ഭരണഘടനാവകാശങ്ങളും എടുത്തുമാറ്റുന്നതിനുള്ള മുന്നറിയിപ്പായിരിക്കാമെന്ന്് അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ് അമേരിക്കന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.

ഗര്‍ഭഛിദ്രം ഭരണഘടന വിധേയമാക്കിയിരുന്ന നിയമം നീക്കം ചെയ്ത കണ്‍സര്‍വേറ്റീവ് അസോസിയേറ്റ് ജസ്റ്റിസ് ക്ലാരന്‍സ് തോമസ് ഈയിടെ നടത്തിയ പ്രസ്താവന അതിന്റെ സൂചനയാണെന്ന് കമല കൂട്ടിച്ചേര്‍ത്തു. ഗര്‍ഭഛിദ്ര നിയമത്തിന് സമാനമായി സ്വവര്‍ഗ വിവാഹം പോലുള്ള നിയമങ്ങളെക്കുറിച്ച് പുനര്‍ചിന്തനം വേണ്ടിവരുമെന്നാണ് ക്ലാരന്‍സ് പറയുന്നത്.

സുപ്രീം കോടതി വിധി വന്ന ഉടനെ തന്നെ അമേരിക്കയിലെ 13 സംസ്ഥാനങ്ങളാണ് ഗര്‍ഭഛിദ്രം തടഞ്ഞുകൊണ്ടുള്ള നിയമനിര്‍മാണത്തിനുള്ള ഉത്തരവിറക്കിയത്.

രാജ്യത്തെ ആദ്യ വനിതാ വൈസ് പ്രസിഡന്റ് എന്ന പദവി അലങ്കരിക്കുന്ന കമല ഹാരിസ് ഈ വര്‍ഷം നവംബറില്‍ നടക്കുന്ന മിഡ് ടേം ഇലക്ഷനില്‍ ഈ വിഷയം ചര്‍ച്ചക്കെടുക്കുമെന്ന് വ്യക്തമാക്കിയിരുന്നു. കമല ഹാരിസ് ഗര്‍ഭഛിദ്രാവകാശത്തിന് വേണ്ടി ശബ്ദം ഉയര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു. സുപ്രീം കോടതി ഗര്‍ഭഛിദ്രാവകാശത്തിന് അനുമതി നിഷേധിച്ചുകൊണ്ട് പുറത്തിറക്കിയ ഉത്തരവ് തന്നെ ഞെട്ടിച്ചതായി കമലഹാരിസ് പറഞ്ഞു. സ്ത്രീകള്‍ അനുവഭിച്ചുവന്നിരുന്ന അവകാശത്തിന്മേലാണ് സുപ്രീം കോടതി കൈവെച്ചിരിക്കുന്നതെന്ന് പറയുന്നതിനും കമല ഹാരിസ് മടിച്ചില്ല.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Content Highlights: Harris warns Supreme Court may target gay marriage next

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022

Most Commented