-
വാഷിങ്ടണ്‍: കോവിഡ്19 വൈറസിനെ നിയന്ത്രിക്കുവാന്‍ ബൈഡന്‍ ഭരണകൂടത്തിന് കഴിഞ്ഞുവെങ്കിലും മാരകമായ ഡെല്‍റ്റാ, ഒമിക്രോണ്‍ വേരിയന്റിന്റെ ആഗമനത്തെ മുന്‍കൂട്ടി കണ്ടെത്തുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടുവെന്ന് വൈസ് പ്രസിഡന്റ് കമല ഹാരിസ്.
ഡെല്‍റ്റ, ഒമിക്രോണ്‍ ഇതിനകം തന്നെ അമേരിക്കയില്‍ എത്തിക്കഴിഞ്ഞിരിക്കുന്നു. ഒമിക്രോണ്‍ മറ്റേതു വേരിയന്റിനേക്കാളും അതിമാരകമാണെന്നും കമല ഹാരിസ് അഭിപ്രായപ്പെട്ടു. ഡിസംബര്‍ 17 ന് ലോസ് ആഞ്ജലിസ് ടൈംസിന് അനുവദിച്ച ഒരഭിമുഖത്തിലാണ് കമല തന്റെ അഭിപ്രായം പരസ്യമായി പ്രകടിപ്പിച്ചത്.
അമേരിക്കയിലെ ഭൂരിപക്ഷം ശാസ്ത്രജ്ഞരും ഇത് കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടുവെന്നുമാത്രമല്ല, ഇപ്പോള്‍ ആരുടെ ഉപദേശത്തിനാണ് ഭരണകൂടം ഈന്നല്‍ നല്‍കേണ്ടതെന്നും വ്യക്തമല്ല.- ഹാരിസ് പറഞ്ഞു.
വൈറസിനുമേല്‍ ജയം നേടിയെന്ന് ബൈഡന്‍ ഭരണകൂടത്തിന്റെ പ്രഖ്യാപനം അപക്വവും അനവസരത്തിലുള്ളതായിരുന്നുവെന്ന ആരോപണം കമല ഹാരിസ് തള്ളി. ജൂലായ് 4 ന് ഭരണകൂടം നടത്തിയ പ്രഖ്യാപനം, വൈറസ് പൂര്‍ണമായും അപ്രത്യക്ഷമായിട്ടില്ലെന്നും നമ്മുടെ ജീവിതത്തെ വൈറസിനു നിയന്ത്രിക്കാനാവില്ലെന്നും രാജ്യത്തിന്റെ വീര്യം തളര്‍ത്തുന്നതിനും അതിനാവില്ലെന്നുമായിരുന്നെന്ന് ഹാരിസ് കൂട്ടിച്ചേര്‍ത്തു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..