.
വാഷിങ്ടണ്‍ ഡിസി: ഗര്‍ഭഛിദ്രത്തിന് സംരക്ഷണം നല്കുന്ന റൊ. വി. വേഡ് നിയമം നീക്കം ചെയ്യുന്നതിന് സുപ്രീം കോടതി നടപടികള്‍ സ്വീകരിക്കാനിരിക്കെ അടുത്ത നീക്കം സ്വവര്‍ഗ വിവാഹത്തെ നിയന്ത്രിക്കുന്നതിനായിരിക്കുമോയെന്ന് ഭയപ്പെടേണ്ടതുണ്ടെന്നും വൈ.പ്രസിഡന്റ് കമല ഹാരിസ് അഭിപ്രായപ്പെട്ടു.
മെയ് 19 ന് വൈറ്റ് ഹൗസ് സൗത്ത് ഓഡിറ്റോറിയത്തില്‍ സ്ത്രീകളുടെ ഉല്‍പാദനാവകാശം എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച വെര്‍ച്വല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കമല ഹാരിസ്.
സ്വന്തം ശരീരത്തിന്മേലുള്ള സ്ത്രീകളുടെ അവകാശത്തില്‍ മറ്റൊരാള്‍ക്ക് തീരുമാനം എടുക്കുന്നതിന് അനുവാദമില്ലെന്ന് അരനൂറ്റാണ്ടായി നിലനില്‍ക്കുന്ന നിയമമാണ് ഇപ്പോള്‍ സുപ്രീം കോടതി പുനഃപരിശോധിക്കുന്നത്.
ഇതുപ്രാബല്യത്തില്‍ വരികയാണെങ്കില്‍ അമേരിക്കയെ അരനൂറ്റാണ്ട് പുറകിലേക്ക് നയിക്കുകയാകുമെന്നും ഇത് സ്ത്രീകള്‍ക്ക് മാത്രമല്ല എല്ലാ അമേരിക്കക്കാര്‍ക്കും ഭീഷണിയാകുമെന്നും കമല പറഞ്ഞു.
സ്നേഹിക്കുന്ന ഒരാളെ അത് പുരുഷനായാലും സ്ത്രീയായാലും വിവാഹം കഴിക്കുന്നതിനുള്ള അവകാശത്തെ കൂടി ഇത് ബാധിക്കുമെന്നും അവര്‍ പറഞ്ഞു.
്അമേരിക്കന്‍ ഭരണഘടന അനുവദിക്കുന്ന അടിസ്ഥാന അവകാശങ്ങള്‍, ജീവിക്കുന്നതിനും ഗവണ്മെന്റിന്റെ ഇടപെടല്‍ കൂടാതെ സ്നേഹിക്കുന്നതിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് എതിര്‍ക്കപ്പെടേണ്ടതാണെന്നും കമല അഭിപ്രായപ്പെട്ടു. റിപ്പബ്ലിക്കന്‍ സംസ്ഥാനസര്‍ക്കാറുകള്‍ സ്ത്രീകള്‍ക്കെതിരെ ഉപയോഗിക്കുന്ന ഒരായുധമായിരിക്കും ഗര്‍ഭഛിദ്ര നിരോധന നിയമമെന്നും കമല പറഞ്ഞു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..