.
ബഫല്ലൊ: അമേരിക്കയില്‍ കൂട്ട വെടിവെപ്പു സംഭവങ്ങളില്‍ മരണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മാരക പ്രഹരശേഷിയുള്ള തോക്കുകള്‍ അടിയന്തിരമായി നിരോധിക്കുന്നതിനുള്ള നിയമനിര്‍മാണം നടത്തണമെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ് നിര്‍ദേശിച്ചു.
കഴിഞ്ഞ ആഴ്ച ബഫല്ലൊയില്‍ നടന്ന മാസ് ഷൂട്ടിങ്ങില്‍ കൊല്ലപ്പെട്ട 10 പേരില്‍ ഏറ്റവും പ്രായം കൂടിയ റൂത്ത് വൈറ്റ് ഫീല്‍ഡിന്റെ സംസ്‌കാരചടങ്ങില്‍ പങ്കെടുക്കുന്നതിന് എത്തിച്ചേര്‍ന്ന കമല ഹാരിസ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
മാരക പ്രഹര ശേഷിയുള്ള ആയുധങ്ങള്‍ ഉപയോഗിക്കുന്നത് യുദ്ധങ്ങളിലാണ്. സിവില്‍ സൊസൈറ്റിയില്‍ ഇത്തരം ആയുധങ്ങള്‍ക്ക് സ്ഥാനമില്ല. അതോടൊപ്പം തോക്ക് വാങ്ങുമ്പോള്‍ യൂണിവേഴ്‌സല്‍ ബാക്ക് ഗ്രൗണ്ട് ആവശ്യമാണെന്നും കമല കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷം മാത്രം 200 ലധികം വെടിവെപ്പ് സംഭവങ്ങള്‍ ഉണ്ടായ സ്ഥിതിക്ക് ലൊ മേക്കേഴ്‌സ് അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും ഇത് രാഷ്ട്രീയത്തിനതീതമായിരിക്കണമെന്നും അവര്‍ പറഞ്ഞു.
ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കരുത്. രാജ്യം ഒറ്റക്കെട്ടായി നില്‍ക്കണം. ഇതില്‍ വിഭാഗീയത ഉണ്ടാക്കരുത്. യു.എസ്. കോണ്‍ഗ്രസ് അംഗങ്ങള്‍ തോളോട് തോള്‍ ചേര്‍ന്ന് നിയമനിര്‍മാണത്തിന് ഒന്നിച്ചു നില്‍ക്കണമെന്നും കമല അഭ്യര്‍ത്ഥിച്ചു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍
Content Highlights: Harris calls for assault weapons ban after back-to-back mass shootings


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..