ഗുരുധര്‍മ്മ പ്രചരണസഭ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് സപ്പോര്‍ട്ട് സെല്‍ പ്രവര്‍ത്തനമാരംഭിച്ചു


.

പെര്‍ത്ത്: പഠനത്തിനായും ജോലി സംബന്ധമായും ഓസ്ട്രേലിയയിലെ വിവിധ സ്റ്റേറ്റുകളിലേക്കു വരുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ എല്ലാ സഹായ സഹകരണങ്ങളും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഓസ്ട്രേലിയിലെ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സംയുക്ത സംരംഭമായാണ് പ്രവര്‍ത്തനം.

പ്രവര്‍ത്തന ഉദ്ഘാടനം ഓഗസ്റ്റ് 7 ന് ശിവഗിരിമഠം ഗുരുധര്‍മ്മ പ്രചരണസഭ സെക്രട്ടറി ശ്രീമത്. ഗുരുപ്രസാദ് സ്വാമികള്‍ നിര്‍വഹിച്ചു. യോഗത്തില്‍ മഹാഗുരു സ്ഥാപിച്ച സംഘടനകളെ സ്മരിച്ചു കൊണ്ട് സ്വാമിജി സംസാരിച്ചു. ശിവഗിരി മഠവുമായി ഈ സംഘടന ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു എന്ന വലിയ പ്രത്യേകത ഈ സംരംഭത്തിന് ഉണ്ട് എന്ന് സ്വാമിജി യോഗത്തില്‍ അറിയിച്ചു.
ആദ്യമായി ഉപരിപഠനത്തിനായും ജോലി സംബന്ധമായും ഓസ്ട്രേലിയയില്‍ എത്തിച്ചേരുന്നവര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ യോഗം ചര്‍ച്ച ചെയ്യുകയും ഓസ്ട്രേലിയയിലേക്ക് വരാനിരിക്കുന്നവര്‍ക്ക് എന്തൊക്കെ സഹായസഹകരണങ്ങള്‍ ചെയ്തു നല്‍കാമെന്നും ചര്‍ച്ച നടത്തി.

ഓസ്ട്രേലിയയിലെ വിവിധ സ്റ്റേറ്റുകളിലെ ശ്രീനാരായണ സംഘടന പ്രതിനിധികളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ പങ്കു ചേര്‍ന്നു. യോഗത്തിന് ജിഡിപിഎസ് ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സ് സപ്പോര്‍ട്ട് സെല്‍ കോഡിനേറ്റര്‍ പിയൂഷ് ശശിധരന്‍ അധ്യക്ഷത വഹിച്ചു. ജിഡിപിഎസ് സിഡ്‌നി കോഡിനേറ്റര്‍ ഷൈബൂ സ്വാഗതവും സേവനം ഓസ്ട്രേലിയ പ്രസിഡന്റ് ജയകുമാര്‍ വാസുദേവന്‍ നന്ദിയും പറഞ്ഞു.

ജിഡിപിഎസ് മെല്‍ബണ്‍, ശ്രീനാരായണ മിഷന്‍ സൗത്ത് ഓസ്ട്രേലിയ, ക്വീന്‍സിലാന്റ് ശ്രീനാരായണ മിഷന്‍, സാരഥി കുവൈത്ത്, ജിഡിപിഎസ് കാസര്‍ഗോഡ്, സേവനം ഓസ്ട്രേലിയ പെര്‍ത്ത്, ശ്രീനാരായണഗുരു ഗ്രൂപ്പ് തുടങ്ങിയ സംഘടന പ്രതിനിധികള്‍ ആശംസ അറിയിച്ചു.

വാര്‍ത്തയും ഫോട്ടോയും : എബി പൊയ്ക്കാട്ടില്‍

Content Highlights: GURUDHARMA PRACHARANA SABHA


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented