.
ഗ്രീന്‍വുഡ് (ഇന്ത്യാന): ഇന്ത്യാന ഗ്രീന്‍വുഡ് പാര്‍ക്കില്‍ ഞായറാഴ്ച വൈകീട്ട് 6 മണിക്ക് 22 വയസുകാരനായ തോക്ക്ധാരി നടത്തിയ വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗ്രീന്‍വുഡ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ചീഫ് ജിം ഐസണ്‍ ഞായറാഴ്ച വൈകീട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഈ സമയം അവിടെ ഉണ്ടായിരുന്ന മറ്റൊരു യുവാവ് അക്രമിയെ വെടിവെച്ചു. വെടിയേറ്റ അക്രമി സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. നിയമപരമായി തോക്ക് കൈവശം വെയ്ക്കാന്‍ അനുമതിയുള്ള യുവാവാണ് അക്രമിക്കു നേരെ നിറയൊഴിച്ചത്.
വെടിയേറ്റ നാലുപേരില്‍ 3 പേര്‍ സ്ത്രീകളും ഒരാള്‍ പുരുഷനുമാണ്. 12 വയസുള്ള ഒരു കുട്ടിക്കും വെടിയേറ്റിട്ടുണ്ട്.
ഇന്ത്യാന പോലീസ് മെട്രോപൊളിറ്റന്‍ പോലീസും മറ്റ് ഏജന്‍സികളും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെടിവെച്ചുവെന്ന് സംശയിക്കുന്ന ചെറുപ്പക്കാരന്‍ ഒരു റൈഫിളും നിരവധി മാഗസിനും കൈയില്‍ സൂക്ഷിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Also Read
പോലീസ് മരിച്ചവരുടെയോ അക്രമിയുടെയോ അക്രമിയെ വെടിവെച്ചു കൊലപ്പെടുത്തിയ യുവാവിന്റെയോ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
അമേരിക്കയില്‍ വര്‍ധിച്ചുവരുന്ന വെടിവെപ്പ് സംഭവങ്ങള്‍ ഒഴിവാക്കുന്നതിന് യുഎസ് ഹൗസ് ജുഡീഷ്യറി കമ്മിറ്റി, അസോള്‍ട്ട് വെപ്പണ്‍ നിയന്ത്രിക്കുന്നതിനുള്ള നിയമനിര്‍മാണത്തിന് തയ്യാറാകുമ്പോഴാണ് ഈ പുതിയ സംഭവം.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍
Content Highlights: indiana mall, shooting
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..