ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ ദമ്പതീ വര്‍ഷാചരണം സമാപിച്ചു


പ്രസ്റ്റണ്‍:ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി ആചരിച്ച ദമ്പതീ വര്‍ഷാചരണം സമാപിച്ചതായും, ഇന്ന് മുതല്‍ വരുന്ന ഒരു വര്‍ഷത്തേക്ക് കുടുംബ കൂട്ടായ്മാ വര്‍ഷമായി ആചരിക്കുമെന്നും രൂപതാ കേന്ദ്രത്തില്‍ നിന്നും അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ബിര്‍മിങ്ഹാമില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്ത ഒരു വര്‍ഷം നീണ്ടു നിന്ന ദമ്പതീവര്‍ഷാചരണം കോവിഡ് കാലമായിട്ടും ചലനാത്മകമായ ഒട്ടേറെ പരിപാടികളോടെയാണ് സമാപിച്ചത്. രൂപതയില്‍ വിവാഹ ജൂബിലി ആഘോഷിച്ച ദമ്പതികളെ ആദരിച്ചു കൊണ്ട് നടന്ന പരിപാടിയോടെ ആരംഭിച്ച ദമ്പതീ വര്‍ഷത്തില്‍ രൂപത തലത്തിലും വിവിധ ഇടവക , മിഷന്‍ തലങ്ങളിലും , വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. വിശുദ്ധ കുര്‍ബാന വിശുദ്ധ ജീവിതത്തിന് എന്ന വിഷയത്തെ ആസ്പദമാക്കി പ്രത്യേകമായി നടത്തിയ ഉപന്യാസ മത്സരം. വിശുദ്ധ കുര്‍ബാനയെ അടിസ്ഥാനമാക്കി ദിവ്യാകാരുണ്യ മിഷനറി സഭയിലെ വൈദികര്‍ ചേര്‍ന്ന് വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ പ്രത്യേക ധ്യാനം, ദമ്പതികള്‍ക്കായി പ്രത്യേകം സംഘടിപ്പിച്ച സി ആന്‍ മരിയ എസ് .എച്ച് നടത്തിയ വചനപ്രഘോഷണം, യുവജന ദമ്പതികള്‍ക്കയായി ജസ്റ്റീസ് കുര്യന്‍ ജോസഫ്, റൈഫെന്‍, ടെസ്സി ദമ്പതികള്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ സെമിനാര്‍, സമാപനത്തിന്റെ മൂന്നു ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാന വിശുദ്ധ ജീവിതത്തിന് എന്ന വിഷയം അ ടിസ്ഥാനമാക്കി പ്രശസ്ത വചന പ്രഘോഷകന്‍ ഫാ.ഡാനിയേല്‍ പൂവണ്ണത്തില്‍ നടത്തിയ വചന പ്രഘോഷണം, എന്നിവയുള്‍പ്പെടെ സാമൂഹ്യമാധ്യമങ്ങളുടെ സാധ്യതകള്‍ എല്ലാം പ്രയോജനപ്പെടുത്തിയാണ് ഈ ദമ്പതീ വര്‍ഷാചരണം ഏറ്റം മനോഹരമായി ആചരിച്ചത്. ദമ്പതീ വര്‍ഷത്തിനായി ഫാ.ഷാജി തുമ്പേചിറയില്‍ രചനയും, സംഗീതവും നിര്‍വഹിച്ച പ്രത്യേക ഗാനവും പുറത്തിറക്കിയിരുന്നു. ദമ്പതീവര്‍ഷത്തിന്റെ വിജയത്തിനും, ദമ്പതികള്‍ക്കായും പ്രത്യേക പ്രാര്‍ഥനകളും തയ്യാറാക്കി ഭവനങ്ങളിലും പള്ളികളിലും നല്‍കിയിരുന്നു. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നിര്‍ദേശ പ്രകാരം വികാരി ജനറാള്‍ മോണ്‍. ജിനോ അരീക്കാട്ട് എം.സി.ബി. എസിന്റെ നേതൃത്വത്തില്‍ രൂപതയിലെ വിവിധ കമ്മീഷനുകളുടെ ചെയര്‍മാന്‍മാര്‍, വിവിധ ഇടവക/ മിഷന്‍ കേന്ദ്രങ്ങളിലെ വൈദികര്‍, അല്‍മായ നേതൃത്വം എന്നിവരാണ് ദമ്പതീ വര്‍ഷാചരണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022

More from this section
Most Commented