.
ഓസ്റ്റിന്‍: റഷ്യന്‍ അധിനിവേശത്തെത്തുടര്‍ന്ന് യുക്രൈന്‍ ജനത കടന്നുപോകുന്ന വേദനാജനകമായ സാഹചര്യങ്ങളില്‍ അവര്‍ക്ക് ആശ്വാസം ലഭിക്കുന്നതിനും യുദ്ധം എത്രയും വേഗം അവസാനിച്ചുസമാധാനം പുനഃസ്ഥാപിക്കുന്നതിനും ടെക്‌സാസിലെ ജനങ്ങള്‍ പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നും അതിനായി മാര്‍ച്ച് 13 ഞായര്‍ വേര്‍തിരിക്കണമെന്നാവശ്യപ്പെട്ട് ടെക്‌സാസ് ഗവര്‍ണര്‍ ഗ്രേഗ് ഏബര്‍ട്ട് പ്രത്യേക വിജ്ഞാപനം ഇറക്കി.
യുക്രൈന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ടെക്‌സാസ് ഗവര്‍ണേഴ്‌സ് മ്യൂസിയം ശനിയും ഞായറും നീല, മഞ്ഞ ബള്‍ബുകള്‍ കത്തിച്ചുപ്രകാശപൂരിതമാക്കണമെന്നും ഗവര്‍ണര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഗവര്‍ണറുടെ മന്ദിരത്തില്‍ യുക്രൈന്‍ പതാക ഉയര്‍ത്തുന്നതിനും ഗവര്‍ണര്‍ ഉത്തരവിറക്കി.
റഷ്യയുമായി സിസ്റ്റര്‍-സിറ്റി ബന്ധങ്ങള്‍ അവസാനിപ്പിക്കുവാന്‍ ഡാലസ് സിറ്റി കൗണ്‍സില്‍ ഐക്യകണ്‌ഠേന പ്രമേയം പാസാക്കിയതിന്റെ തൊട്ടടുത്തദിവസമാണ് ഗവര്‍ണര്‍ മാര്‍ച്ച് 13 പ്രാര്‍ത്ഥനാദിനമായി ആചരിക്കണമെന്നാവശ്യപ്പെട്ടു വിജ്ഞാപനമിറക്കിയത്.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍
Content Highlights: Prayer for Ukraine on March 13
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..