.
ഓസ്റ്റിന്‍: ടെക്സസ് സംസ്ഥാനത്തെ റസ്റ്റോറന്റുകളില്‍ നിന്നും പാക്കേജ് സ്റ്റോറുകള്‍, വ്യാപാര കേന്ദ്രങ്ങള്‍ എന്നിവയില്‍ നിന്നും റഷ്യന്‍ ഉത്പന്നങ്ങള്‍ എടുത്തുമാറ്റാന്‍ ടെക്സസ് ഗവര്‍ണര്‍ ഗ്രേഗ് ഏബട്ട് ആഹ്വാനം ചെയ്തു. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു പ്രസ്താവനയിറക്കിയത്.
ഞങ്ങള്‍ 'ടെക്സന്‍സ്' എപ്പോഴും യുക്രൈന്‍ ജനതയോടൊപ്പമാണ്. ഗവര്‍ണറുടെ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. റഷ്യയുടെ ശക്തമായ ആക്രമണം കഴിഞ്ഞ മൂന്നുദിവസം നീണ്ടുനിന്നിട്ടും ഇപ്പോള്‍ യുക്രൈന്‍ തലസ്ഥാനം ഇന്നും നിലനില്‍ക്കുന്നുവെന്നതില്‍ യുക്രൈന്‍ പ്രസിഡന്റ് പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. രാജ്യം വിടാതെ ഇപ്പോഴും സൈനികര്‍ക്ക് ആവേശം നല്‍കി തലസ്ഥാനത്ത് തന്നെ തങ്ങുന്നത് പ്രസിഡന്റിന്റെ ജീവനേക്കാള്‍ യുക്രൈന്‍ ജനതയുടെ സുരക്ഷിതത്വമാണ് പ്രസിഡന്റ് ആഗ്രഹിക്കുന്നുവെന്നതിന് തെളിവാണ്.
അമേരിക്കയിലുടനീളം ബാര്‍ ആന്റ് ലിക്വര്‍ സ്റ്റോറുകളിലും നിന്ന് റഷ്യന്‍ വോഡ്ക പിന്‍വലിക്കുന്നതിനും യുക്രൈന്‍ ബ്രാന്റ് ഇതിനുപകരം ഉപയോഗിക്കണമെന്നും നിര്‍ദ്ദേശം നടപ്പാക്കി തുടങ്ങിയിട്ടുണ്ട്.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍
Content Highlights: Greg Abbott, Texas, Russian products
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..