-
ന്യൂയോര്‍ക്ക് : അമേരിക്കയില്‍ കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കുന്നതിനും കൂടുതല്‍ ക്രിയാത്മക നടപടികള്‍ കൈക്കൊള്ളുന്നതിനുമായി അമേരിക്കന്‍ മലയാളികളുടെ സംഘടനയായ ഫൊക്കാന ഗോ കൊറോണ ആര്‍മി രൂപീകരിച്ചു. അമേരിക്കയിലെ എല്ലാ സ്റ്റേറ്റിലുമുള്ള ഫൊക്കാന അംഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് കൊറോണ വൈറസ് വ്യാപനത്തിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനും രോഗാതുരരായവര്‍ക്ക് മികച്ച ചികിത്സയും പരിചരണവും ലഭ്യമാക്കാനുമാണ് ഗോ കൊറോണ ആര്‍മി രൂപീകരണത്തിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് ഫൊക്കാന പ്രസിഡന്റ് ബി മാധവന്‍ നായര്‍ അറിയിച്ചു.
അമേരിക്കയില്‍ കോവിഡ് 19 ബാധ വ്യാപനം ഏറ്റവും രൂക്ഷമായിരിക്കുന്നത് ന്യൂയോര്‍ക്ക്, ന്യൂജഴ്സി എന്നീ സ്റ്റേറ്റുകളിലാണ്. ഷിക്കാഗോ, ടെക്സാസ്, കാലിഫോര്‍ണിയ തുടങ്ങിയ സ്റ്റേറ്റുകളിലും വൈറസ് വ്യാപനം തുടങ്ങിയിട്ടുണ്ട്. കോവിഡ് 19 ബാധയെ അതിജീവിച്ചവരുടെ രക്തത്തില്‍ രൂപംകൊള്ളുന്ന ആന്റിബോഡികള്‍ ഉള്‍ക്കൊള്ളുന്ന പ്ലാസ്മയാണ് വൈദ്യശാസ്ത്രലോകം മനുഷ്യശരീരരത്തിനുള്ളില്‍ കൊറോണ വൈറസിനെ പ്രതിരോധിക്കാനും ചികിത്സയ്ക്കായും ഉപയോഗിക്കുന്നത്. രോഗത്തെ അതിജീവിച്ചവരുടെ രക്തത്തിലെ പ്ലാസ്മ നിലവില്‍ രോഗബാധിതരായി കഴിയുന്നവരുടെ ചികിത്സയ്ക്കായി ഉപയോഗപ്പെടുത്തുന്നതിന് ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കുകയെന്നതാണ് സാഹചര്യം ആവശ്യപ്പെടുന്ന കര്‍ത്തവ്യം. ഈ പശ്ചാത്തലത്തില്‍ രോഗത്തെ അതിജീവിച്ചവരെയും ചികിത്സ ആവശ്യമുള്ളവരെയും കണ്ടെത്തി അടിയന്തര സഹായവും സേവനവും ലഭ്യമാക്കാനും ഏകോപനം സാധ്യമാക്കാനുമാണ് 'ഫൊക്കാന ഗോ കൊറോണ ആര്‍മി' പരിശ്രമിക്കുന്നത്. ഫൊക്കാനയുടെ റീജിയണല്‍ വൈസ് പ്രസിഡന്റുമാരുടെ നേതൃത്വത്തിലായിരിക്കും ഓരോ സംസ്ഥാനങ്ങളിലെയും പ്രവര്‍ത്തനം. ടെക്‌സാസ് ആര്‍ വി പി രഞ്ജിത് പിള്ള ആയിരിക്കും ഗോ കൊറോണ ആര്‍മിയുടെ കോര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക.
ഫൊക്കാനയുടെ ഈ സദ്ഉദ്യമത്തില്‍ എല്ലാ ഫൊക്കാന അംഗങ്ങളും ആരോഗ്യപ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തകരും പങ്കാളികളാകണമെന്നും സഹകരിക്കണമെന്നും മാധവന്‍ നായര്‍ അഭ്യര്‍ത്ഥിച്ചു.
'ഫൊക്കാന ഗോ കൊറോണ ആര്‍മി' പ്രവര്‍ത്തകരുമായി ബന്ധപ്പെടേണ്ട ഫോണ്‍ നമ്പരുകള്‍:
ഡോ.രേഖ മേനോന്‍ (732)8419258
ഡോ.കല സാഹി (202)3598427
ഡോ.ജേക്കബ് ഈപ്പന്‍ (510)3667686
സജിമോന്‍ ആന്റണി (862)4382361
ബാബു സ്റ്റീഫന്‍ (വാഷിങ്ടണ്‍)202-215-5527
ഞ്ജിത് പിള്ള (ടെക്‌സാസ്) - 713 4177472
ബൈജു പകലൊമറ്റം (കാനഡ) - 9053218388
ബിജു തൂമ്പില്‍ (ബോസ്റ്റണ്‍) - 508-444-2458
എല്‍ദോ പോള്‍ (ന്യൂജേഴ്സി) - 20-1370-5019
ഫ്രാന്‍സിസ് കിഴക്കേകൂറ്റ് (ഷിക്കാഗോ) - 847-736-0438
ഗീത ജോര്‍ജ് (കാലിഫോര്‍ണിയ) - 510-709-5977
ജോണ്‍ കല്ലോലിക്കല്‍ (ഫ്‌ലോറിഡ) - 813-484-3437
ശബരിനാഥ് നായര്‍ (ന്യൂ യോര്‍ക്ക്) - 516-244-9952
വാര്‍ത്ത അയച്ചത് : അനില്‍ ആറന്മുള
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..