ഘാനയില്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ഓണം ആഘോഷിച്ചു


മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന ഓണാഘോഷം

അക്ര: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഘാനയില്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ഓണം ആഘോഷിച്ചു. രണ്ടര വര്‍ഷത്തെ കോവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം ഞായറാഴ്ച അക്രയിലെ ഏവിയേഷന്‍ സോഷ്യല്‍ സെന്ററില്‍ വെച്ച് 750 ഓളം പേര്‍ പങ്കെടുത്ത വര്‍ണാഭമായ ഓണാഘോഷ പരിപാടികളില്‍ ഘാനയിലെ ഇന്‍ഡ്യയുടെ ഹൈകമ്മീഷണര്‍ സുഗന്ധ് രാജാറാം മുഖ്യാതിഥി ആയിരുന്നു. ഘാനയിലെ വിവിധ ഇന്ത്യന്‍ അസോസിയേഷനുകളുടെ ഭാരവാഹികളും പ്രവര്‍ത്തകരും ഘാനയില്‍ താമസമാക്കിയ നിരവധി വിദേശി പൗരന്മാരും മലയാളി അസോസിയേഷന്റെ ക്ഷണം സ്വീകരിച്ചു എത്തിയിരുന്നു.

അസോസിയേഷന്‍ പ്രസഡന്റ് സുമന്‍ലാല്‍ സ്വാഗതം ആശംസിച്ചു. ഘനയിലെ മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നു സംസാരിച്ച ഹൈകമ്മീഷണര്‍, കേരളത്തിന്റെ സംസ്‌കാരത്തിനും കലകള്‍ക്കും പ്രാധിനിത്യം കൊടുത്തുകൊണ്ട് പരിപാടികള്‍ സംഘടിപ്പിക്കുന്ന മലയാളി അസോസിയേഷനെ പ്രശംസിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് സുമന്‍ലാല്‍ അദ്ദേഹത്തെ മൊമെന്റോ നല്‍കി ആദരിച്ചു.

അസോസിയേഷന്റെ കള്‍ച്ചറല്‍ ടീം അവതരിപ്പിച്ച ഓണം പുനരാവിഷ്‌ക്കാരം ഏവരെയും മഹാബലി തമ്പുരാന്റെ കള്ളവും ചതിയുമില്ലാത്ത സമത്വ സുന്ദരമായ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കും ആ നല്ല നാളുകളിലേക്കും കൂട്ടികൊണ്ടുപോയി. പൂക്കളവും പുലിക്കളിയും ഗ്രാമീണതയുടെ പശ്ചാത്തലത്തില്‍ അവതരിപ്പിച്ച നാടന്‍പാട്ടും എല്ലാം മലയാളിയുടെ ഗൃഹാതുരമായ ഓര്‍മകളെ ഉണര്‍ത്തി. മലയാളത്തനിമയില്‍ ഘാനയില്‍ ആദ്യമായി മെഗാതിരുവാതിര 50 ഓളം കലാകാരികള്‍ അവതരിപ്പിച്ചത് കരഘോഷത്തോടെ കാണികള്‍ സ്വീകരിച്ചു. അസോസിയേഷന്റെ തന്നെ കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ച ഫ്‌ളാഷ് മോബ് നയനമനോഹരമായിരുന്നു.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടി അസോസിയേഷന്റെ ഗെയിംസ് കമ്മിറ്റി ഒരുക്കിയ ഓണക്കളികള്‍ പങ്കെടുത്തവരിലും കാഴ്ചക്കാരിലും ഒരേപോലെ ആവേശം നിറച്ചു. ഘാനയില്‍ താമസമാക്കിയ പ്രവാസികളായ മലയാളി ദമ്പതിമാരില്‍ നിന്നും മികച്ച കേരള ദമ്പതിമാര്‍ക്കുള്ള സമ്മാനം മത്സരത്തിലൂടെ പ്രജീഷ്, നിത്യ ദമ്പതികള്‍ സ്വന്തമാക്കി.

ഏവരെയും ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തികൊണ്ട് കരുതന്മാരായ ആറു ടീമുകല്‍ മാറ്റുരച്ച വാശിയേറിയ വടംവലി മത്സരത്തില്‍ ഒന്നാം സമ്മാനമായ ക്യാഷ് പ്രൈസ് ടീം JAIMAI A TEAM നേടി. ഫൈനലില്‍ അവര്‍ ടീം ബോയ്‌സിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി. തുടര്‍ന്ന് കേരളത്തനിമ ഒട്ടും ചോരാതെ തൂശനിലയില്‍ വിളമ്പിയ വിഭവ സമര്‍ഥമായ ഓണ സദ്യ ഏവരുടെയും നാവിനു വിരുന്നേകി. അസോസിയന്റെ ഫുഡ് കമ്മിറ്റി യുടെ നേതൃത്വത്തില്‍ 20 ഓളം വരുന്ന മലയാളികളുടെ സംഘം ആണ് സ്വാദിഷ്ടമായ ഓണസദ്യയ്ക്ക് പിന്നില്‍.

വാര്‍ത്ത അയച്ചത്: ജിമ

Content Highlights: Ghana Malayali Association celebrated Onam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented