-
ഹാംബുര്‍ഗ്: പ്രണയത്തിന്റെ പുതിയ പ്രമേയം ചമച്ചു 'കാതല്‍ പുയല്‍' എന്ന തമിഴ് സംഗീത ആല്‍ബം യുട്യൂബിലൂടെ ഒഴുക്കി ആസ്വാദകരുടെ മനം കവരുകയാണ് ജര്‍മനിയിലെ ഒരു പറ്റം മലയാളി കലാകാരന്മാര്. ജര്‍മന്‍ നഗരമായ ഹാംബുര്‍ഗിന്റെ മനോഹാരിതയില്‍ ചിത്രീകരിച്ച ഗാനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത് ഹാംബുര്‍ഗിലെ മലയാളി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബ് (MASC)ആണ്. എസ് പ്രശാന്ത് രചനയും സംഗീത സംവിധാനവും നിര്‍വഹിച്ച ഗാനം പാടിയിരിക്കുന്നത് ഹരീഷ് തൃക്കരിപ്പൂരും വീഡിയോ സംവിധാനം ചെയ്തത് നിതിന്‍ പയ്യന്നൂരുമാണ്. ബിഹൈന്‍ഡ് വുഡ്സിന്റെ യുട്യൂബിലൂടെയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്.
വിഷ്ണു സുധ കാമറയും വിദ്യ ഹരിഹരന് നൃത്ത സംവിധാനവും ചെയ്ത വീഡിയോയുടെ ടൈറ്റില്‍സും കളറിങ്ങും ചെയ്തിരിക്കുന്നത് ലിയോണ്‍ ഫ്യുന്ഡേര്സും ബിലാലും ചേര്‍ന്നാണ്. ജര്‍മന്‍ നടിയായ വേര വൈഷലും മലയാളിയായ പ്രണവ് നായരുമാണ് ആല്‍ബത്തില്‍ പ്രണയാര്‍ദ്രതയുടെ സംഗീതംപേറി അഭിനയിച്ചിരിക്കുന്നത്. വയലിനില്‍ തന്ത്രികളുണര്‍ത്തി സംഗീതം പൊഴിച്ച് തെരുവില്‍ ജീവിക്കുന്ന ജര്‍മന്‍ യുവതിയും ഇന്ത്യന്‍ യുവാവും തമ്മിലുള്ള പ്രണയമാണ് 'കാതല്‍ പുയല്‍' എന്ന തമിഴ് ഗാനത്തിന്റെ ഉള്ളടക്കം.
ജോസ് കുമ്പിളുവേലില്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..