.
ജോര്‍ജിയ: ജോര്‍ജിയ സംസ്ഥാനത്തില്‍ ടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ ഗര്‍ഭസ്ഥ ശിശുവിനെ 'ഡിപ്പന്റ്ന്റ്' ആയി ഉള്‍പ്പെടുത്താമെന്ന് ജോര്‍ജിയ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് റവന്യൂ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. ഗര്‍ഭസ്ഥ ശിശുവിന് 3000 ഡോളറിന്റെ അനുകൂല്യങ്ങള്‍ ലഭിക്കും.
യു.എസ്. സുപ്രീം കോടതി റോ. വി. വേഡ് നിയമം നീക്കം ചെയ്തതിനെ തുടര്‍ന്ന് നിലവില്‍ വന്ന ലിവിംഗ് ഇന്‍ഫാന്റ് ആന്റ് ഫാമിലീസ് ഇക്വാലിറ്റി ആക്ടിന് വിധേയമായാണ് പുതിയ പ്രഖ്യാപനം.
ഹൃദയസ്പന്ദനം ആരംഭിച്ച ഗര്‍ഭസ്ഥ ശിശുവിനെയാണ് ആനുകൂല്യങ്ങള്‍ക്ക് അര്‍ഹത ലഭിക്കുകയെന്ന് റവന്യൂ ഡിപ്പാര്‍ട്ട്മെന്റിന്റെ വിജ്ഞാപനത്തില്‍ തുടര്‍ന്ന് പറയുന്നു.
2022 ല്‍ വ്യക്തിഗത ടാക്സ് റിട്ടേണ്‍സ് ഫയല്‍ ചെയ്തവര്‍ക്കും (ജൂലായ് 20, 2022 മുതല്‍ ഡിസംബര്‍ 31, 2022) ഗര്‍ഭസ്ഥ ശിശുവിന് ആറാഴ്ച പ്രായമുണ്ടെങ്കില്‍ 3000 ഡോളറിന്റെ ആനുകൂല്യം ഓരോരുത്തര്‍ക്കും ലഭിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഹൃദയസ്പന്ദനം ആരംഭിച്ച ഗര്‍ഭസ്ഥ ശിശുവിന് ആനുകൂല്യം എങ്ങനെയെല്ലാം അവകാശപ്പെടാമെന്നതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഈ വര്‍ഷാവസാനത്തോടെ പ്രസിദ്ധീകരിക്കുമെന്ന് റവന്യൂ വകുപ്പധികൃതര്‍ അറിയിച്ചു.
പ്രൊ ലൈഫ് ഗ്രൂപ്പായ 'ലൈവ് ആക്ഷന്‍' ജോര്‍ജിയ സര്‍ക്കാരിന്റെ തീരുമാനത്തില്‍ യാതൊരു അതിശയോക്തിയുമില്ലെന്നും അമ്മയുടെ ഗര്‍ഭപാത്രത്തില്‍ വളരുന്നത് മനുഷ്യ ജീവനാണെന്നും അതുകൊണ്ടു തന്നെ അതിനെ വ്യക്തിയായി കണക്കാക്കണമെന്നതു അവകാശമാണെന്നും പറഞ്ഞു. 2019 ലാണ് ആദ്യമായി ലൈഫ് ആക്ട് നിലവില്‍ വന്നത്. 2020 ല്‍ ലൈഫ് ആക്ട് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചുവെങ്കിലും യു.എസ്. സുപ്രീം കോര്‍ട്ട് ഗര്ഭഛിദ്രാവകാശവും സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചതോടെ ഈ നിയമത്തിന് സാധുത ലഭിച്ചിട്ടുണ്ട്.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..