.
ന്യൂയോര്‍ക്ക്: ഈ മാസം 16,17,18 തീയതികളില്‍ തിരുവനന്തപുരത്തു നടക്കുന്ന മൂന്നാം ലോക കേരള സഭയില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് വൈസ് ചെയര്‍മാനും എഴുത്തുകാരനും മുന്‍ യു.എന്‍. ഉദ്യോഗസ്ഥനുമായ ജോര്‍ജ് എബ്രഹാമും അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. നിയമന അറിയിപ്പ് നേരത്തെ ലഭിച്ചിരുന്നു.
കഴിഞ്ഞതവണ കോണ്‍ഗ്രസ് അനുകൂല സംഘടനകള്‍ ലോക കേരളസഭയില്‍ നിന്ന് വിട്ടു നിന്നുവെങ്കിലും ഇത്തവണ സഹകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
അമേരിക്കയില്‍ ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് തൊണ്ണൂറുകളില്‍ രൂപം കൊണ്ടത് ജോര്‍ജ് എബ്രഹാമിന്റെ വസതിയില്‍ വച്ചായിരുന്നു. തുടര്‍ന്ന് ദീര്‍ഘകാലം ഐ.എന്‍.ഒ.സി. ജനറല്‍ സെക്രട്ടറിയായി. ഐഎന്‍ഒസിയുടെ ക്ഷണപ്രകാരം 2001 ല്‍ ന്യൂയോര്‍ക്കിലെത്തിയ സോണിയാഗാന്ധിയാണ് അതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. സോണിയാഗാന്ധിയുടെ കൂടെ മുന്‍ പ്രധാനമന്ത്രി മന്മോഹന്‍സിങ്, മുന്‍ വിദേശകാര്യമന്ത്രി നട്‌വര്‍ സിങ്, മുരളി ദിയോറ, ജയറാം രമേശ് എന്നിവരും സന്നിഹിതരായിരുന്നു. ന്യൂയോര്‍ക്കിലെ ഷെറട്ടണ്‍ ഹോട്ടലിലായിരുന്നു ചടങ്ങ്.
80 ബില്യണിലേറെ കൈകാര്യം ചെയ്യുന്ന യു.എന്‍. പെന്‍ഷന്‍ ഫണ്ട് ചീഫ് ടെക്നോളജി ഓഫീസറായാണ് റിട്ടയര്‍ ചെയ്തത്.
പ്രവാസികളുടെ വിവിധ പ്രശ്‌നങ്ങള്‍ സഭയില്‍ ഉന്നയിക്കുമെന് ജോര്‍ജ് എബ്രഹാം പറഞ്ഞു. ഒട്ടേറെ പേര്‍ അമേരിക്കയില്‍ നിന്ന് സഭയില്‍ അംഗങ്ങളാണ്. അനുകൂലമായ മാറ്റങ്ങള്‍ക്കു വേണ്ടി കൂട്ടായി ആവശ്യമുയര്‍ത്താന്‍ ശ്രമിക്കും.
Content Highlights: George Abraham, loka kerala sabha
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..