ഷിക്കാഗോ ഗീതാമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ 42-ാമത് ഓണാഘോഷം | ഫൊട്ടൊ: ഗീതാമണ്ഡലം, ഷിക്കാഗോ
ഷിക്കാഗോ: കേരളത്തനിമയുടെ പ്രൗഢിയും പൈതൃകവും വിളിച്ചോതുന്ന ഷിക്കാഗോ ഗീതാമണ്ഡലം 42-ാമത് ഓണാഘോഷം വെര്‍ച്വലായി ആഘോഷിച്ചു.
രാവിലെ പ്രധാന പുരോഹിതന്‍ കൃഷ്ണന്‍ ചെങ്ങണാംപറമ്പിലിന്റെ നേതൃത്വത്തില്‍ മഹാഗണപതിക്കും തൃക്കാക്കരയപ്പനും (വാമന) പൂജയോടെയാണ് ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ ആരംഭിച്ചത്. തുടര്‍ന്ന് ഓണ്‍ലൈന്‍ വഴി സംഘടിപ്പിച്ച ഓണാഘോഷങ്ങള്‍ക്ക് ഗീതാമണ്ഡലം ആചാര്യന്‍ ബ്രഹ്മശ്രീ മനോജ് നമ്പൂതിരി അനുഗ്രഹ പ്രഭാഷണവും, ഗീതാമണ്ഡലം അധ്യക്ഷന്‍ ജയ് ചന്ദ്രന്‍ ആശംസകളും നേര്‍ന്നു.
ഈ വര്‍ഷത്തെ പ്രത്യേക സാഹചര്യത്തില്‍ തികച്ചും വ്യത്യസ്തമായി, ലോകം മുഴുവനുള്ള ഗീതാമണ്ഡലം കുടുംബാംഗങ്ങളുടെ വീടുകളിലേക്ക് ചെന്ന് കൊണ്ടാണ് കരുതല്‍ ഓണം ആഘോഷിച്ചത്. ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ക്ക് നിറമേകി കൊണ്ട് അഭിഷേക് ബിജുവിന്റെ ഭരതനാട്യത്തോടെയാണ് കലാപരിപാടികള്‍ ആരംഭിച്ചത്. മണി ചന്ദ്രന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച തിരുവാതിരയും, പ്രിന്‍സിന്റെ മഹാബലിയും ആഘോഷങ്ങള്‍ എന്നും ആഘോഷമാക്കാറുള്ള ഗീതമണ്ഡലത്തിന്റെ ചരിത്രത്തില്‍ മറ്റൊരു പൊന്‍തൂവല്‍ ആയി. ഗീതാമണ്ഡലം മുത്തശ്ശിമാര്‍, അവരുടെ കുട്ടികാലത്തെ ഗൃഹാതുരത നിറഞ്ഞ ഓര്‍മ്മകള്‍ പുതിയ തലമുറക്ക് പകര്‍ന്നു നല്‍കിയത് ഒരു നവ്യാനുഭൂതിയായിരുന്നു. ഈ വര്‍ഷത്തെ വെര്‍ച്വല്‍ ഓണത്തിന് ബൈജു മേനോനും, ആനന്ദ് പ്രഭാകറും നേതൃത്വം നല്‍കി.
ഓണാഘോഷ വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാ പ്രവര്‍ത്തകര്‍ക്കും ഗീതാമണ്ഡലം ഓണാഘോഷത്തില്‍ പങ്കെടുത്ത എല്ലാ കുടുബാംഗങ്ങള്‍ക്കും, ഗീതാമണ്ഡലം ജനറല്‍ സെക്രട്ടറി ബൈജു മേനോന്‍ നന്ദി പ്രകാശിപ്പിച്ചു. എല്ലാവരും ഒരു സ്ഥലത്തു ഒത്തു ചേര്‍ന്ന് ആഘോഷിക്കുവാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ എല്ലാ മെംബേഴ്‌സിന്റെയും വീടുകളില്‍ 'സൂം' വഴി എത്തി എല്ലാവരുടെയും ഓണാഘോഷങ്ങള്‍ കാണാന്‍ സാധിച്ചത് പുതിയ ഒരു അനുഭവമായിരുന്നു.
മൂന്നു മണിക്കൂര്‍ മുപ്പതു മിനിറ്റ് നീണ്ടു നിന്ന പരിപാടികള്‍ ആനന്ദ് പ്രഭാകറും ബൈജു എസ് മേനോനും കോര്‍ഡിനേറ്റ ചെയ്തു.
ജോയിച്ചന്‍ പുതുക്കുളം
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..