ഗാര്‍ലന്‍ഡ് സിറ്റി കൗണ്‍സില്‍ തിരഞ്ഞെടുപ്പ്


-

ഡാലസ്: മെയ് ഒന്നിന് നടന്ന സിറ്റി കൗണ്‍സില്‍ തിരഞ്ഞടുപ്പില്‍ ഗാര്‍ലന്‍ഡ് ഡിസ്ട്രിക്റ്റ് മൂന്നില്‍ പി.സി.മാത്യു രണ്ടു സ്ഥാനാര്‍ത്ഥികളെ പിന്നിലാക്കി റണ്‍ ഓഫില്‍ എത്തി. വിക്കി ഹൈ, ആന്‍ജെല വെസ്റ്റ് എന്നിവരാണ് പിന്നിലാക്കപ്പെട്ടവര്‍. നാലു സ്ഥാനാര്‍ഥികളില്‍ ആര്‍ക്കും 50 ശതമാനം വോട്ടു ലഭിക്കാത്ത സാഹചര്യത്തിലാണ് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ലഭിച്ച രണ്ടു സ്ഥാനാര്‍ത്ഥികള്‍ക്കാണ് റണ്‍ ഓഫ് മത്സരത്തിനു അര്‍ഹത ലഭിക്കുക. പി.സി.മാത്യുവും, എഡ് മൂറും ഈ വരുന്ന ജൂണ്‍ 5 ന് റണ്‍ ഓഫ് തിരഞ്ഞെടുപ്പിനെ നേരിടും. ഏര്‍ലി വോട്ടിങ് മെയ് 24 മുതല്‍ ജൂണ്‍ 1 വരെ സൗത്ത് ഗാര്‍ലാന്‍ഡ് ലൈബ്രറിയിലും മറ്റു ലൊക്കേഷനുകളിലും ഡാലസ് കൗണ്ടി ഇലക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍ദേശ പ്രകാരം നടക്കുന്നതാണ്.

ഡിസ്ട്രിക്ട് മൂന്നിലെ മലയാളി സാന്നിധ്യവും സഹകരണവും ഒപ്പം അമേരിക്കന്‍ ജനതയും അര്‍പ്പിച്ച വിശ്വസവും ആണ് തന്നെ റണ്‍ ഓഫ് മത്സരത്തില്‍ എത്തിച്ചതെന്ന് പി.സി.മാത്യു പറഞ്ഞു. എത്ര നന്ദി പറഞ്ഞാലും മതിയാവാത്ത ആത്മാര്‍ത്ഥതയാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള വോട്ടര്‍മാര്‍ നല്‍കിയതെന്നും, റണ്‍ ഓഫ് തിരഞ്ഞെടുപ്പിനും ഇതു പ്രകടമാകുമെന്നും തിരഞ്ഞെടുപ്പ് മാനേജര്‍ ഫിലിപ്പ് തോമസ്, അസിസ്റ്റന്റ് മാനേജര്‍ സിജു ജോര്‍ജ്, ട്രഷറര്‍ ജിന്‍സ് മാടമന, മറ്റു കമ്മിറ്റി അംഗങ്ങളായ മാത്യു പട്ടരെട്ട്, സൂജന്‍ തരകന്‍, ഫ്രിക്‌സ്‌മോന്‍ മൈക്കിള്‍, ചെറിയാന്‍ ചൂരനാട്, സുനി ലിന്‍ഡ ഫിലിപ്‌സ് മുതലായവരുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം പി.സി.മാത്യു പറഞ്ഞു.

ഒരിക്കല്‍ കൂടി തിരഞ്ഞെടുപ്പ് ബൂത്തിലേക്ക് മലയാളികള്‍ ഉള്‍പ്പെടെയുള്ള വോട്ടര്‍മാര്‍ എത്തിയാല്‍ താന്‍ ജയിക്കുമെന്ന ശുഭാപ്തി വിശ്വാസമാണ് പി.സി.ക്കുള്ളത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഫിലിപ്പ് തോമസ്: 972 522 9646
ജിന്‍സ് മാടമന: 214 734 9999

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


V. Muraleedharan

2 min

നടന്നത് രാജ്യവിരുദ്ധ പ്രവര്‍ത്തനം, രാജ്യത്തിന് നാണക്കേടുണ്ടാക്കി; മുഖ്യമന്ത്രിക്കെതിരേ വി മുരളീധരന്‍

Jun 30, 2022

Most Commented