ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഗാന്ധി ജയന്തി ആഘോഷം സംഘടിപ്പിച്ചു


-

ന്യൂയോര്‍ക്ക്: ന്യൂജേഴ്സി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗാന്ധിയന്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ന്യൂയോര്‍ക്ക് കോണ്‍സുലേറ്റില്‍ നടത്തിയ ഗാന്ധി ജയന്തിദിനാഘോഷ പരിപാടിയില്‍ ഐ.ഒ.സി.-യു.എസ്.എ കേരള ചാപ്റ്ററിന്റെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഗാന്ധിയന്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഗാന്ധി ജയന്തി ദിനാഘോഷ പരിപാടികള്‍ ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആണ് ക്രമീകരിച്ചത്.

ഗാന്ധിയന്‍ സൊസൈറ്റി ഡയറക്ടറും ഐ.ഒ.സി - യു.എസ്.എ ജനറല്‍ സെക്രട്ടറിയുമായ രാജേന്ദ്രന്‍ പിച്ചപ്പിള്ളിയും ഗാന്ധിയന്‍ സൊസൈറ്റി പ്രസിഡന്റ് ബൂട്ടാലയുമാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്.

ഐ.ഒ.സി.കേരള ചാപ്റ്ററിനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ലീല മാരേട്ട്, നാഷണല്‍ വൈസ് പ്രസിഡന്റ് പോള്‍ കറുകപ്പള്ളില്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലാര്‍ രണ്‍ധീര്‍ ജയ്സ്വാള്‍, ഡെപ്യുട്ടി കോണ്‍സുലാര്‍ ജനറല്‍ വരുണ്‍ ജെഫ് എന്നിവരുടെ സജീവ സാന്നിധ്യം ചടങ്ങില്‍ ഉടനീളം ഉണ്ടായിരുന്നു. ന്യൂജേഴ്സി മുന്‍ അസംബ്ലി മാന്‍ ഉപേന്ദ്ര ചിവക്കുളയും ചടങ്ങില്‍ സന്നിഹിതനായിരുന്നു.

ഗാന്ധിജിയുടെ ജീവിതത്തെക്കുറിച്ചുള്ള ഹ്രസ്വമായ വീഡിയോ ചിത്രീകരണവും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. ഗാന്ധിയോടുള്ള ആദരസൂചകമായി ഗാന്ധിയന്‍ സൊസൈറ്റി ഭാരവാഹികള്‍ നിരവധി ദേശഭക്തി ഗാനങ്ങളും ചടങ്ങില്‍ ആലപിച്ചു.

വാര്‍ത്തയും ഫോട്ടോയും : ഫ്രാന്‍സിസ് തടത്തില്‍

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


V. Muraleedharan

2 min

നടന്നത് രാജ്യവിരുദ്ധ പ്രവര്‍ത്തനം, രാജ്യത്തിന് നാണക്കേടുണ്ടാക്കി; മുഖ്യമന്ത്രിക്കെതിരേ വി മുരളീധരന്‍

Jun 30, 2022

Most Commented