-
ഷിക്കാഗോ: ഇന്ത്യാ പ്രസ്സ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഒന്‍പതാമത് മീഡിയാ കോണ്‍ഫറന്‍സിന്റെ സായാഹ്നങ്ങള്‍ താളലയമാക്കുവാന്‍ ഷിക്കാഗോയിലെ ഡാന്‍സ് ഗ്രൂപ്പായ ശിങ്കാരി സ്കൂള്‍ ഓഫ് റിഥം ഒരുങ്ങുന്നു. വര്‍ഷങ്ങളായി അമേരിക്കയിലുടനീളം ശ്രദ്ധേയമായ പ്രകടനം കൊണ്ട് വേദികളെ പ്രകമ്പനം കൊള്ളിച്ചിട്ടുള്ള ശിങ്കാരി സ്കൂള്‍ ഓഫ് ഡാന്‍സ്, നൃത്താധ്യാപികയായ ചിന്നു തോട്ടത്തിന്റെ നേതൃത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അമേരിക്കന്‍ മലയാളികള്‍ക്ക് വേണ്ടി നടീ നടന്മാരുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന വിവിധ സ്റ്റേജ് ഷോകളില്‍ അവരോടൊപ്പം നിരവധി പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട് ശിങ്കാരി സ്കൂള്‍ ഓഫ് ഡാന്‍സിലെ പ്രതിഭകള്‍.
നവംബര്‍ 13 ശനിയാഴ്ച പകല്‍ സമയം സെമിനാറുകളും, ഉച്ചകഴിഞ്ഞു 3 മണി മുതല്‍ 'പീപ്പിള്‍സ് ഫോറം' എന്ന ലൈവ് ടോക് ഷോ ഉണ്ടായിരിക്കുന്നതാണ് അതിനു ശേഷം പൊതുസമ്മേളനവും നടക്കും. വൈകീട്ട് പൊതുസമ്മേളനം കഴിഞ്ഞാല്‍ ഉടനെ തന്നെ 'ഗാല' നൈറ്റില്‍ ശിങ്കാരി സ്കൂള്‍ ഓഫ് റിഥത്തിന്റെ നൃത്യ നൃത്തങ്ങളും സംഗീത നിശയും കോര്‍ത്തിണക്കിയാണ് പരിപാടികള്‍ അരങ്ങേറുക.
നവംബര്‍ 11 മുതല്‍ 14 വരെ ഷിക്കാഗോയില്‍, റിനയസന്‍സ് ഗ്ലെന്‍വ്യൂ മാരിയറ്റ് കണ്വെന്ഷന് സെന്ററില്‍ വച്ച് നടത്തപ്പെടുന്ന ഈ മീഡിയ കോണ്‍ഫറന്‍സില്‍ നിരവധി മാധ്യമ പ്രവര്‍ത്തകരും രാഷ്ട്രീയ -സാമൂഹ്യ മേഖലയിലെ പ്രമുഖരും പങ്കെടുക്കും. നോര്‍ത്ത് അമേരിക്കയുടെ വിവിധ നഗരങ്ങളില്‍ നിന്നും കേരളത്തില്‍ നിന്നുമായി പങ്കെടുക്കും. കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഐപിസിഎന്‍എ നാഷണല്‍ പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റ് അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
ബിജു കിഴക്കേക്കുറ്റ് - 17732559777
സുനില്‍ ട്രൈസ്റ്റാര്‍ - 19176621122
ജീമോന്‍ ജോര്‍ജ്ജ് - 12679704267
വാര്‍ത്തയും ഫോട്ടോയും : അനില്‍ മറ്റത്തികുന്നേല്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..