-
മിഷിഗണ്‍: കോവിഡ്19 നെ പ്രതിരോധിക്കുന്നതിന് വാക്സിനേഷന് സ്വീകരിച്ചിരുന്ന ദമ്പതിമാര്‍ ഒരു മിനിറ്റിന്റെ വ്യത്യാസത്തില്‍ മരണത്തിന് കീഴടങ്ങി.
മിഷിഗണിലുള്ള കാല്ഡല്ഹന് (56), ഭാര്യ ലിന്‍ഡ ഡന്‍ഹന്‍(66) എന്നിവരാണ് ഒരു മിനിറ്റിന്റെ വ്യത്യാസത്തില്‍ മരിച്ചത്.
ഈ മാസം ആദ്യം ഫാമിലി ക്യാമ്പിങ്ങില്‍ പങ്കെടുത്ത ശേഷമാണ് ഇരുവര്‍ക്കും കോവിഡിന്റെ ലക്ഷണങ്ങള്‍ കണ്ടത്. ജലദോഷം വന്നത് സാധാരണയാണെന്നായിരുന്നു ഇരുവരും വിശ്വസിച്ചിരുന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ രോഗം ഗുരുതരമാവുകയും ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. വെന്റിലേറ്ററിന്റെ സഹായത്തോടെ കഴിഞ്ഞിരുന്ന ഇരുവരെയും തിങ്കളാഴ്ചയാണ് വെന്റിലേറില്‍ നിന്നും മാറ്റിയത്. ദിവസങ്ങളുടെ ഇടവേളക്കുശേഷം പരസ്പരം കണ്ടുമുട്ടി നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇരുവരുടെയും മരണം സംഭവിക്കുകയായിരുന്നു. ഇവരുടെ മകള്‍ സാറയാണ് വിവരങ്ങള്‍ പുറത്തറിയിച്ചത്.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..