-
ഹൂസ്റ്റണ്‍: പിയര്‍ലാന്റ് മീനാക്ഷി ടെമ്പിളിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തു. ഇരുനൂറിലധികം പേര്‍ക്കാണ് ഡ്രൈവ് ത്രൂ വഴി സൗജന്യഭക്ഷണം വിതരണം ചെയ്തത്. ഹൂസ്റ്റണ്‍ കോണ്‍സല്‍ ജനറല്‍ ഓഫ് ഇന്ത്യ അസീം മഹാദനും ടെക്‌സാസ് സ്‌റ്റേറ്റ് പ്രതിനിധി ഇഡ് തോംപ്‌സണും കിറ്റ് വിതരണത്തിന് നേതൃത്വം വഹിച്ചു.
സി.ഡി.സി. നിയന്ത്രണങ്ങള്‍ക്ക് വിധേയമായാണ് കിറ്റുകള്‍ തയ്യാറാക്കിയതും വിതരണം ചെയ്തതുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പാല്‍, പതിനെട്ട് പൗണ്ട് ധാന്യപ്പൊടികള്‍, ബ്രഡ്, ഓയില്‍, ബീന്‍സ്, അരി, പഞ്ചസാര, ഉപ്പ്, ഓട്മീല്‍, ബിസ്‌കറ്റ്, കുക്കീസ്, പാസ്ത തുടങ്ങിയ വിഭവങ്ങളാണ് കിറ്റിലുണ്ടായിരുന്നത്.
ഇതിനോടൊപ്പം ഫെയ്‌സ്മാസ്‌കും വിതരണം ചെയ്തിരുന്നു. അമ്പലത്തില്‍ നിന്നുള്ള ഭക്തരും പ്രത്യേക ക്ഷണിതാക്കളായി എത്തിയ കോണ്‍സുല്‍ ജനറല്‍, സംസ്ഥാന നിയമസഭാപ്രതിനിധി എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.
വാര്‍ത്ത അയച്ചത് : പി.പി.ചെറിയാന്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..