ബാർബറ ബോക്സർ
ഓക്ലാന്‍ഡ് (കാലിഫോര്‍ണിയ): മുന്‍ യു.എസ്.സെനറ്റര്‍ ബാര്‍ബറ ബോക്സര്ക്കുനേരെ ആക്രമണവും കവര്‍ച്ചയും. ജൂലായ് 27-ന് ഉച്ചയോടെ നടക്കാനിറങ്ങിയ 80 വയസ്സുള്ള സെനറ്റര്‍ കാലിഫോര്‍ണിയ, ഓക്ലാന്‍ഡ് ജാക്ക് ലണ്ടന്‍ സ്ക്വയറില്‍ വെച്ചായിരുന്നു കവര്‍ച്ച നടന്നത്.
ആയുധധാരിയായ അക്രമി ഇവരെ പുറകില്നിന്നു തള്ളിയിട്ടതിനു ശേഷം കയ്യിലുണ്ടായിരുന്ന സെല്‍ ഫോണ്‍ തട്ടിയെടുത്തു. തുട
ര്‍ന്ന് പുറത്ത് നിര്‍ത്തിയിരുന്ന കാറില്‍ കയറി ഇയാള്‍ രക്ഷപ്പെട്ടു. തിങ്കളാഴ്ചയാണ് തന്റെ നേര്‍ക്കുണ്ടായ കവര്‍ച്ചയെക്കുറിച്ച് സെനറ്റര്‍ ട്വീറ്റ് ചെയ്തത്. ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും ബാര്‍ബറ പറഞ്ഞു.
തിങ്കളാഴ്ച 1.15-ന് തേര്‍ഡ് സ്ട്രീറ്റില്‍ സായുധ കവര്‍ച്ച നടത്തിയതായി ഓക് ലാന്‍ഡ് പോലീസും സ്ഥിരീകരിച്ചു. എന്നാല്‍ കവര്‍ച്ചക്ക് വിധേയരായവരുടെ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
പത്തു വര്‍ഷം ഡെമോക്രാറ്റിക് യു.എസ്. ഹൗസ് പ്രതിനിധിയായും 24 വര്‍ഷം കാലിഫോര്‍ണിയയില്‍നിന്നുള്ള സെനറ്ററായും പ്രവര്‍ത്തിച്ചിരുന്നു. 1982-ലാണ് ആദ്യമായി യു.എസ് ഹൗസ് പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടത്. 2016-ല്‍ ഇവര്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 2000 ഡോളര്‍ പാരിതോഷികം ഓക് ലാന്‍ഡ് പോലീസ് ഡിപ്പാര്‍ട്ട്മെന്റ് പ്രഖ്യാപിച്ചു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..