-
ന്യൂയോര്‍ക്ക്: ഇന്ത്യയിലെ മുന്‍ യു.എസ്. അംബാസിഡറായിരുന്ന ഇന്ത്യന്‍ അമേരിക്കന്‍ വംശജന് റിച്ചാര്‍ഡ് വര്‍മയെ ഫോര്‍ഡ് ഫൗണ്ടേഷന് ട്രസ്റ്റി ബോര്‍ഡ് അംഗമായി നിയമിച്ചു.
മാസ്റ്റര്‍ കാര്‍ഡ് ഗ്ലോബല്‍ പബ്ലിക് പോളിസി തലവനായിരുന്നു. ബരാക് ഒബാമയുടെ ഭരണത്തില്‍ 2014-2017 വരെ ഇന്ത്യയിലെ യു.എസ് അംബാസിഡറായിരുന്ന വര്‍മ അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോര്‍ ലെജിസ്ലേറ്റീവ് അഫയേഴ്സിലും പ്രവര്‍ത്തിച്ചിരുന്നു.
സെനറ്റിലെ മുന്‍ മെജോറിട്ടി ലീഡര്‍ ഹാരി റീഡിന്റെ നാഷണല്‍ സെക്യൂരിറ്റി അഡൈ്വസറായിരുന്നു.
1968 നവംബര്‍ 27 ന് എഡ്മണ്ന് കാനഡയിലായിരുന്ന റിച്ചാര്‍ഡ് രാഹുല്‍ വര്‍മ ജനിച്ചത്. യു.എസ്. എയര്‍ഫോഴ്സില്‍ 1994 മുതല്‍ 1998 വരെ എയര്‍ഫോഴ്സ് ജഡ്ജ് അഡ്വക്കേറ്റ്സായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ദി ഏഷ്യ ഗ്രൂപ്പ് വൈസ് ചെയര്‍മാനായി 2017 മുതല്‍ 2020 വരെ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..