മിഷിഗണ്‍: മിഷിഗണ്‍ സെന്റ് ജോണ്‍സ് ചര്‍ച്ച് മാര്‍ത്തോമാ യുവജന സഖ്യത്തിന്റെയും യൂത്ത് ഗ്രൂപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ യുവജന വാരത്തോടു അനുബന്ധിച്ചു ഡ്രൈവ് ത്രൂ ഫുഡ്ഫെസ്റ്റ് നടത്തുന്നു. 'ഫീഡിങ് അമേരിക്ക' എന്ന പ്രോജെക്ടിലേക് ഫണ്ട് ശേഖരിക്കുന്നതിനാണ് ഒക്ടോബര്‍ 17 ശനിയാഴ്ച രാവിലെ 11.30 am മുതല്‍ 2.30 വരെ പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു ട്രോയിലുള്ള ഇവാന്‍സ് വുഡ് ചര്‍ച്ചിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ (2601 E Square lake Rd. Troy.MI- 48085) വച്ച് ഫുഡ് ഫെസ്റ്റ് നടത്തുന്നത്.
ഇതിനോടനുബന്ധിച്ചു വിവിധ സാധനങ്ങള്‍ ലേലം ചെയ്യുന്നതായിരിക്കും. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കുകളായിട്ടുള്ള സെന്റ് ജോണ്‍സ് മാര്‍ത്തോമാ യുവജനസഖ്യത്തിന്റെ ഈ സംരംഭത്തിന് സഹകരണം പ്രതീക്ഷിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ക്രിസ്റ്റഫര്‍ ഡാനിയേല്‍ - 7327548131
ബിനു ജേക്കബ് - 5868797667
സിമി അനില്‍ - 5866014047
സജിനി സ്റ്റീഫന്‍ -5862439074
വാര്‍ത്തയും ഫോട്ടോയും : പി.പി ചെറിയാന്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..