-
കേരളത്തിന്റെ ചീഫ് സെക്രട്ടറിയായി നിയമിതനായ പ്രശസ്ത എഴുത്തുകാരനും, ഗവേഷകനും ഭരണാധികാരിയുമായ വി.പി.ജോയി എന്ന ജോയി വാഴയിലിനെ അഭിനന്ദിക്കാനും, അദ്ദേഹവുമായി സംവദിക്കാനും ഫോമാ ഫെബ്രുവരി 6 ന് ഈസ്റ്റേണ്‍ സ്റ്റാന്‍ഡേഡ് സമയം രാവിലെ 10 നു സൂം വെബിനാറില്‍ മുഖാമുഖം പരിപാടി സംഘടിപ്പിക്കും.
ഏതൊരു മലയാളിയും സ്വപ്നം കാണുന്ന, അഭിമാനിക്കാവുന്ന വിവിധ തസ്തികകളില്‍ തന്റെ പ്രതിഭയുടെയും പ്രവൃത്തിയുടെയും, നക്ഷത്ര ദീപാലങ്കാരങ്ങള്‍ ചാര്‍ത്തിയാണ് അദ്ദേഹം കേരളത്തിലെ ചീഫ് സെക്രട്ടറി പദവിയിലേക്ക് അവരോധിതനാകുന്നത്. കോളേജീയേറ്റ് എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍, കേരള കോപ്പറേറ്റീവ് സൊസൈറ്റീസിന്റെ രജിസ്ട്രാര്‍, കേരള പബ്ലിക് ഇന്‍സ്ട്രക്ഷന്‍ ആന്റ് കമ്മീഷണര്‍ ഫോര്‍ ഗവണ്മെന്റ് എക്സാമിനേഷന്റെ ഡയറക്ടര്‍, കേന്ദ്ര ഊര്‍ജ വകുപ്പിന്റെ ജോയിന്റ് സെക്രട്ടറി, കേരള സര്‍ക്കാരിന്റെ മുഖ്യ ധനകാര്യ വകുപ്പ്, നികുതി വകുപ്പുകളുടെ സെക്രട്ടറി, കേന്ദ്ര കാബിനറ്റ് സെക്രട്ടറിയേറ്റിന്റെ ജോയിന്റ് സെക്രട്ടറി, സെന്‍ട്രല്‍ പ്രോവിഡന്റ് ഫണ്ട് കമ്മീഷണര്‍, എന്നിങ്ങനെ ഏറെ പ്രാധാന്യമുള്ള ഒരുപാട് തസ്തികകളില്‍ അദ്ദേഹം തന്റെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
മലയാളിയുടെ അഭിമാനമായ നിയുക്ത ചീഫ് സെക്രട്ടറി പങ്കെടുക്കുന്ന മുഖാമുഖം പരിപാടിയില്‍ എല്ലാ മലയാളികളും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന്. ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
വാര്‍ത്തയും ഫോട്ടോയും : ടി.ഉണ്ണികൃഷ്ണന്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..