ഫോമാ ക്വീന്‍, മിസ്റ്റര്‍ ഫോമ മത്സരങ്ങള്‍: മത്സരാര്‍ത്ഥികളെ ക്ഷണിക്കുന്നു


.

സെപ്റ്റംബര്‍ 2-5 വരെ മെക്‌സിക്കോയിലെ കാന്‍കൂനില്‍ വച്ചു നടത്തുന്ന ഫോമ അന്താരാഷ്ട്ര ഫാമിലി കണ്‍വെന്‍ഷനില്‍ ഫോമാ ക്വീന്‍, മിസ്റ്റര്‍ ഫോമ എന്നീ മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. കണ്‍വെന്‍ഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള നോര്‍ത്ത് അമേരിക്കയില്‍ സ്ഥിരതാമസക്കാരായ 15 മുതല്‍ 27 വയസുള്ള മലയാളി പെണ്‍കുട്ടികളില്‍ നിന്നും 18 മുതല്‍ 30 വരെ വയസ്സുള്ള മലയാളി ആണ്‍കുട്ടികളില്‍ നിന്നുമാണ് അപേക്ഷകള്‍ ക്ഷണിക്കുന്നത്.

ഫോമ കണ്‍വെന്‍ഷനിലെ ഏറ്റവും ആകര്‍ഷണീയവും ജനപ്രിയവുമായ ഒരു ഇനമാണ് ബ്യൂട്ടി പേജന്റ്. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ നല്‍കുന്നതാണ്. വിജയികളെ പ്രശസ്ത മലയാള ചലച്ചിത്രതാരവും ദേശീയ അവാര്‍ഡ് ജേതാവുമായ അപര്‍ണ്ണ ബാലമുരളി കിരീടമണിയിക്കും.മൂന്നു റൗണ്ടുകളായിട്ടാണ് മത്സരങ്ങള്‍ നടത്തുക. സൗന്ദര്യത്തിനു പുറമേ ബുദ്ധിശക്തി, ടാലന്റ്, വിവേകം, സ്‌റ്റൈല്‍, വേഷവിധാനം തുടങ്ങിയ പല ഘട്ടങ്ങള്‍ വിധിനിര്‍ണയത്തിന് വിലയിരുത്തപ്പെടും. വിദഗ്ധരായ സെലിബ്രിറ്റി ജഡ്ജസ് ആണ് വിധി നിര്‍ണയം നടത്തുന്നത്. കണ്‍വെന്‍ഷനില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമായിരിക്കും മത്സരങ്ങളില്‍ പങ്കെടുക്കുവാനുള്ള അനുമതിയുള്ളത്. ഈ മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ ഓഗസ്റ്റ് 15 ന് മുമ്പ് പേര് നല്‍കേണ്ടതാണ്.

'മയൂഖം 2021' എന്ന വെര്‍ച്വല്‍ ഫാഷന്‍ കോമ്പറ്റീഷനിലൂടെ മികച്ച നടത്തിപ്പിന് ജഡ്ജസിന്റെയും മത്സരാര്‍ത്ഥികളുടെയും അഭിനന്ദനങ്ങള്‍ നേടിയ ഫോമാ വിമന്‍സ് ഫോറമാണ് കണ്‍വെന്‍ഷനോടനുബന്ധിച്ച് നടത്തുന്ന ഈ ബ്യൂട്ടി പാജന്റ് മത്സരത്തിന് ചുക്കാന്‍ പിടിക്കുന്നത്. കഴിഞ്ഞതിനേക്കാള്‍ ഒരു പടികൂടെ ഭംഗിയായി നടത്തുവാന്‍ സാധിക്കും എന്നുള്ള ആത്മവിശ്വാസത്തിലും ശുഭപ്രതീക്ഷയിലുമാണ് ഫോമാ വുമന്‍സ് ഫോറം.

കണ്‍വെന്‍ഷനിലെ ഏറ്റവും ആകര്‍ഷകമായ ഇനങ്ങളിലൊന്നാണ് ഈ മത്സരങ്ങളെന്ന് പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി ടി. ഉണ്ണികൃഷ്ണന്‍, ട്രഷറര്‍, തോമസ് ടി.ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ പോള്‍ ജോണ്‍ എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജാസ്മിന്‍ പരോള്‍: 408-438-5845
ജൂബി വള്ളിക്കളം: 312-685-5829
ഷൈനി അബൂബക്കര്‍: 551-221-1746

Content Highlights: foma queen, mr.foma


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented