-
യുക്രൈനിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും, യുദ്ധത്തില്‍ മരണപ്പെട്ടവര്‍ക്ക് ആത്മ ശാന്തി നേര്‍ന്നും, യുദ്ധമല്ല, സമാധാനമാണ് ലോകത്തിനാവശ്യമെന്നു ഉരുവിട്ടും, ശാന്തിയുടെയും സമാധാനത്തിന്റെയും പ്രാര്‍ത്ഥനയുമായി ഫോമാ മാര്‍ച്ച് 3 ന് മെഴുകുതിരികള്‍ കത്തിച്ച് യുദ്ധ വിരുദ്ധ-സമാധാന പ്രാര്‍ത്ഥന നടത്തി.
ബിഷപ്പ് ജോയ് ആലപ്പാട്ട്, മില്ലേനിയം ഗ്രൂപ്പ് ചെയര്‍മാന്‍ എരണിക്കല്‍ ഹനീഫ്, അയ്യപ്പ സേവാ സംഘം പ്രതിനിധി പാര്‍ത്ഥസാരഥി എന്നിവര്‍ സമാധാന പ്രാര്‍ത്ഥന യോഗത്തില്‍ പങ്കെടുത്തു സംസാരിച്ചു. വിവിധ സംഘടനകളെയും, കമ്മിറ്റികളെയും പ്രതിനിധീകരിച്ചു ഫോമയുടെ വിവിധ നേതാക്കന്മാരും യോഗത്തില്‍ സംസാരിച്ചു.
യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും, സാധാരണക്കാരായ ജനങ്ങളെ നരകയാതനകള്‍ക്ക് വിധേയമാക്കുന്നത് ആശാസ്യമല്ലെന്നും യോഗം അഭിപ്രായപ്പെട്ടു. എല്ലാ ജീവജാലങ്ങള്‍ക്കും ഭൂമിയില്‍ ഇടമുണ്ടെന്നും, ഓരോ യുദ്ധവും ലോകത്തെ നാശത്തിലേക്കും, ജീവജാലങ്ങളെ ഇല്ലായ്മ ചെയ്യുമെന്നും, സമാധാനമാണ് ലോക ജനത കാംഷിക്കുന്നതും റഷ്യ സമാധാനത്തിന്റെയും ചര്‍ച്ചയുടെയും പാത തിരഞ്ഞെടുക്കണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു.
യോഗത്തില്‍ ഫോമാ ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍ സ്വാഗതവും, ട്രഷറര്‍ തോമസ് ടി ഉമ്മന്‍ നന്ദിയും രേഖപ്പെടുത്തി. ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ് അധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവര്‍ സംസാരിച്ചു.
Content Highlights: foma, prayer
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..