കുടുംബ സംഗമങ്ങള്‍ സംഘടിപ്പിച്ച് ഫോമാ ഫാമിലി ടീം


2 min read
Read later
Print
Share

.

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റിയില്‍ കുടുംബ സംഗമം സംഘടിപ്പിക്കുകയാണ് ഫോമാ ഫാമിലി ടീം. ന്യൂയോര്‍ക്കിലെ കേരളാ സെന്ററില്‍ വച്ചാണ് ട്രൈസ്റ്റേറ്റ് ഏരിയായിലെ കുടുംബ സംഗമ പരിപാടികള്‍ക്ക് തിരികൊളുത്തുന്നത്. ജെയിംസ് ഇല്ലിക്കല്‍ നേതൃത്വം നല്‍കുന്ന ഫോമാ ഫാമിലി ടീം സംഘടിപ്പിക്കുന്ന പരിപാടിയില്‍, ന്യൂയോര്‍ക്കിലെ മെട്രോ, എമ്പയര്‍ റീജിയണില്‍ നിന്നായി വിവിധ മലയാളി സാംസ്‌കാരിക സംഘടനാ നേതാക്കളും, ഫോമായുടെ അഭ്യുതയകാംക്ഷികളും ഫോമായുടെ ഈ ഭരണസമിതിയിലെ പ്രസിഡന്റ് അനിയന്‍ ജോര്‍ജ് ഉള്‍പ്പെടെ മുന്‍ പ്രസിഡന്റുമാരും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അംഗസംഘടനാ പ്രതിനിധികളെയും പ്രവര്‍ത്തകരെയും നേരിട്ട് കണ്ട് 2022-24 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പ്രകടന പത്രിക അവതരിപ്പിക്കും.

ജെയിംസ് ഇല്ലിക്കലിന്റെ നേതൃത്വത്തിലുള്ള ഫോമാ ഫാമിലി ടീമില്‍ സ്ഥാനാര്‍ത്ഥികളായി, ജനറല്‍ സെക്രട്ടറിയായി വിനോദ് കൊണ്ടൂര്‍, ട്രഷററായി ജൊഫ്രിന്‍ ജോസ്, വൈസ് പ്രസിഡന്റായി സിജില്‍ പാലക്കലോടി, ജോയിന്റ് സെക്രട്ടറിയായി ബിജു ചാക്കോ ജോയിന്റ് ട്രഷററായി ബബ്ലൂ ചാക്കോയും ഉണ്ട്. മാര്‍ച്ച് 25 വെള്ളിയാഴ്ച്ച വൈകീട്ട് 5:30 ന് കേരള സെന്ററില്‍ നിന്ന് ആരംഭിക്കുന്ന പ്രചരണ പരിപാടികള്‍, തുടര്‍ന്നുള്ള ദിവസങ്ങളില്‍, ഫിലാഡല്‍ഫിയ, ന്യൂജേഴ്‌സി, ബാള്‍ട്ടിമോര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ സംഘടനാ നേതാക്കളുമായും കൂടിക്കാഴ്ചയും സ്വീകരണ പരിപാടികളും സംഘടിപ്പിക്കും.

ഏഴ് വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, നോര്‍ത്ത് അമേരിക്കന്‍ മലയാളികള്‍ക്ക്, പ്രത്യേകിച്ച് എല്ലാ പ്രായക്കാരേയും ഉള്‍പ്പെടുത്തിക്കൊണ്ട്, പരമാവധി പ്രയോജനം ചെയ്യുന്ന പരിപാടികള്‍ നിര്‍ദ്ദേശിക്കുന്ന വിപുലമായ പ്രകടനപത്രികയില്‍ ഫോമാ പ്രവര്‍ത്തകരുടെയും അഭ്യുദയകാംക്ഷികളുടെയും മികച്ച ആശയങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കും. ഏകപക്ഷീയമായി പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതില്‍ നിന്ന് വ്യത്യസ്തമായി, അംഗ സംഘടനകളോടും പ്രവര്‍ത്തകരോടും ആലോചിച്ച് അവരുടെ അഭിപ്രായങ്ങള്‍ കൂടി സ്വീകരിച്ചു കൊണ്ടാണ് ഫോമാ ഫാമിലി ടീം കര്‍മ്മപരിപാടികള്‍ തയ്യാറാക്കുന്നത്. മീറ്റ് ആന്‍ഡ് ഗ്രീറ്റ് പരിപാടി കേവലം സ്വീകരണ പരിപാടി ആകുന്നതിനെക്കാള്‍ ഫോമായ്ക്ക് ഗുണകരമായ ആശയങ്ങളും കാഴ്ചപ്പാടുകളും രൂപപ്പെടുത്തുന്ന വേദിയാക്കി മാറ്റുന്നതിനാണ് ഫാമിലി ടീം മുന്‍ഗണന നല്‍കുന്നത്.

കേരള സെന്ററിലെ ആദ്യപരിപാടിക്ക് ശേഷം അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തി അംഗങ്ങളുമായി ആശയവിനിമയം നടത്തും. മാര്‍ച്ച് 26 ശനിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക് ഫിലാഡല്‍ഫിയയില്‍, മലയാളി അസോസിയേഷന്‍ ഓഫ് ഫിലാഡല്‍ഫിയയുടെ ഓഫീസ് ബില്‍ഡിംഗില്‍ വച്ച്, സംഘടനാ പ്രവര്‍ത്തകരുമായും, ഫോമാ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തും. അന്ന് വൈകീട്ട് മിഡ് അറ്റ്‌ലാന്റിക് റീജിയണ്‍ സംഘടിപ്പിക്കുന്ന പരിപാടികളിലും ഫോമാ ഫാമിലി ടീം പങ്കെടുക്കും.

മാര്‍ച്ച് 27 ഞായറാഴ്ച ഫിലാഡല്‍ഫിയയിലെ കലാ, പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം, അന്ന് വൈകീട്ട് 5 മണിക്ക്, ബാള്‍ട്ടിമോറില്‍ നടക്കുന്ന ഫോമാ ക്യാപിറ്റല്‍ റീജിയണിലെ അംഗസംഘടനകളുമായി മീറ്റ് ആന്‍ഡ് ഗ്രീറ്റ് പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ജെയിംസ് ഇല്ലിക്കല്‍ - 813 230 8031
വിനോദ് കൊണ്ടൂര്‍ - 313 208 4952
ജൊഫ്രിന്‍ ജോസ് - 914 424 7289
സിജില്‍ പാലക്കലോടി - 954 552 4350
ബിജു ചാക്കോ - 516 996 4611
ബബ്ലൂ ചാക്കോ - 313 617 4320

വാര്‍ത്തയും ഫോട്ടോയും : കെ.കെ.വര്‍ഗ്ഗീസ്

Content Highlights: foma, kudumbasangamam

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Cremation

1 min

ബിഷപ്പ് ഡോ.മാര്‍ ഫിലക്‌സിനോസിന്റെ മാതാവിന്റെ സംസ്‌കാരം ബുധനാഴ്ച

Jul 20, 2020


kurbana

1 min

പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിലുള്ള ഗോള്‍ഡ് കോസ്റ്റിലെ ദേവാലയത്തിലെ ആദ്യ വിശുദ്ധ കുര്‍ബാന

Oct 6, 2022


onam celebration

1 min

ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണാഘോഷം സംഘടിപ്പിച്ചു

Aug 29, 2022


Most Commented