.
നോര്‍ത്ത് അമേരിക്കന്‍ മലയാളികള്‍ പ്രത്യേകിച്ചു ഫോമയുടെ അംഗസംഘടനകകള്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഫോമാ ഗ്ലോബല്‍ ഫാമിലി കണ്‍വെന്‍ഷന്‍ 2022 സെപ്റ്റംബര്‍ 2 മുതല്‍ 5 വരെ മെക്സിക്കോയിലെ കന്‍കൂണില്‍ നടക്കും. കന്‍കൂണിലെ ഏറ്റവും പ്രശസ്തമായ മൂണ്‍പാലസ് റിസോര്‍ട്ടില്‍ വെച്ചാണ് സമ്മേളനം നടക്കുക. ആദ്യമായാണ് ഒരു അമേരിക്കന്‍ മലയാളി സംഘടന അമേരിക്കക്കും, കാനഡയ്ക്കും പുറത്തു കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നതെന്ന പ്രത്യേകതയുണ്ട്. നോര്‍ത്ത് അമേരിക്കന്‍ മലയാളികളെ ഒന്നിപ്പിക്കുന്ന, ജനസേവനത്തിന്റെയും, കാരുണ്യ സേവനത്തിന്റെയും പാതയില്‍ അഭിമാനമായ ഫോമാ എല്ലാ മലയാളികള്‍ക്കും ഒത്തുചേരാനും, പരസ്പരം വിശേഷങ്ങളും, സ്‌നേഹവും പങ്കുവെക്കാനും ഒരുക്കുന്ന വേദിയാണ് രാജ്യാന്തര കുടുംബ സംഗമം.
നാല് ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളന വേദിയില്‍, രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക- ചലച്ചിത്ര മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും. സാംസ്‌കാരിക പൈതൃകവും, മലയാളിത്തത്തിന്റെ തനിമയും വിളിച്ചോതുന്ന കലോത്സവം, നാടകമേള, വിവിധ നൃത്ത നൃത്യങ്ങള്‍, താരനിശ തുടങ്ങിയവ സമ്മേളനത്തിന് മാറ്റ്കൂട്ടും.
2022 ഏപ്രില്‍ 30 നു മുന്‍പായി രജിസ്റ്റര്‍ ചെയ്യുന്ന രണ്ടു കുട്ടികളുള്ള ഒരു കുടുബത്തിനു വിമാന നിരക്കൊഴികെ മറ്റെല്ലാ ചിലവുകളുമുള്‍പ്പടെ 1445 ഡോളര്‍ മാത്രമാണ് നിരക്ക്.
രജിസ്ട്രേഷന്‍ വിവരങ്ങള്‍ക്കായി ഫോമാ എക്‌സിക്യൂട്ടീവ് ഭാരവാഹികളായ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍, തോമസ് ടി.ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ പോള്‍ ജോണ്‍ (റോഷന്‍) എന്നിവരേയോ മറ്റ് നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍, കണ്‍വെന്‍ഷന്‍ കമ്മിറ്റി എന്നിവരെയോ ബന്ധപ്പെടേണ്ടതാണ്.
Content Highlights: foma kudumbasangamam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..