ഫോമാ ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ സുവനീയര്‍ ചീഫ് എഡിറ്ററായി സജി എബ്രഹാമിനെ തിരഞ്ഞെടുത്തു


.

ഫോമായുടെ സ്ഥാപക അംഗങ്ങളില്‍ ഒരാളായ സജി എബ്രഹാം ഗ്ലോബല്‍ കണ്‍വെന്‍ഷനോടനുബന്ധിച്ചു പുറത്തിറക്കുന്ന ഫോമാ സുവനീയറിന്റെ ചീഫ് എഡിറ്ററായി തിരഞ്ഞെടുക്കപ്പെട്ടു. ഫോമായുടെ 2012 ലെ ക്രൂസ് കണ്‍വെന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍, ആദ്യത്തെ ഫോമാ ന്യൂസിന്റെ ചീഫ് എഡിറ്റര്‍, 2019 ഫോമാ കേരളാ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ എന്നീ നേതൃത്വസ്ഥാനങ്ങളില്‍ ഫോമയില്‍ സേവനം അനുഷ്ഠിച്ച സജി എബ്രഹാം, ഇപ്പോള്‍ ഫോമയുടെ ബൈലോ കമ്മിറ്റി സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നു. ഫോമാ മെട്രോ റീജിയനില്‍ നിന്നുള്ള സജി എബ്രഹാം മലയാളി സമാജം ഓഫ് ന്യൂയോര്‍ക്കിന്റെ മുന്‍പ്രസിഡന്റും കൂടിയായിരുന്നു.

2021 ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നാഷണല്‍ കണ്‍വെന്‍ഷന്‍ സുവനീയര്‍ ചീഫ് എഡിറ്റര്‍ ആയി പ്രവര്‍ത്തിച്ചിരുന്നു. സജി എബ്രഹാമിന്റെ നേതൃത്വത്തില്‍ ഫോമായുടെ മനോഹരമായ സുവനീയര്‍ പുറത്തിറങ്ങുമെന്ന് ഉറപ്പുണ്ടെന്ന് ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി ടി. ഉണ്ണികൃഷ്ണന്‍, ട്രഷറര്‍, തോമസ് ടി.ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ പോള്‍ ജോണ്‍ എന്നിവര്‍ അറിയിച്ചു.

വാര്‍ത്തയും ഫോട്ടോയും : ടി. ഉണ്ണികൃഷ്ണന്‍

Content Highlights: foma global convention, Saji Abraham

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022


11:39

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്

Aug 4, 2022


06:18

നിവേദ്യം കള്ള്, നേര്‍ച്ചയായി കിട്ടിയത് 101 കുപ്പി ഓള്‍ഡ് മങ്ക് റം; കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം

Mar 26, 2022

Most Commented