.
ഷിക്കാഗോ: അമേരിക്കന്‍ മലയാളി സംഘടനകളുടെ എക്കാലത്തെയും വലിയ കൂട്ടായ്മയായ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ (ഫോമാ) ഏഴാമത് ഗ്ലോബല്‍ ഫാമിലി കണ്‍വെന്‍ഷന്‍ മെക്‌സിക്കോയിലെ മൂണ്‍ പാലസ് റിസോര്‍ട്ടില്‍ വെച്ച് അരങ്ങേറുന്നു. കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്കായി ഫോമാ പല സര്‍പ്രൈസുകളും ഒരുക്കിയിട്ടുണ്ട്. അവ നേരിട്ടറിഞ്ഞ് ആസ്വദിക്കാനുള്ള ത്രില്ലിലാണ് ഫോമാ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍.
മൂണ്‍ പാലസ് റിസോര്‍ട്ടിലെ സൗകര്യങ്ങള്‍ വിലയിരുത്താന്‍ പ്രസിഡന്റ് അനിയന്‍ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ഫോമാ നേതൃ സംഘം, റിസോര്‍ട്ട് സന്ദര്‍ശിച്ചു. ഭക്ഷണത്തിന്റെ നിലവാരവും താമസ സൗകര്യങ്ങളും മറ്റും പരിശോധിച്ച സംഘം ഏറെ തൃപ്തിയോടെയും സന്തോഷത്തോടെയുമാണ് മടങ്ങിയത്. ജനറല്‍ സെക്രട്ടറി ടി ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി. ഉമ്മന്‍,മെട്രോ ആര്‍.വി.പി ബിനോയ് തോമസ്തുടങ്ങിയവരാണ്സംഘത്തില്‍ ഉണ്ടായിരുന്നത്.
ഫോമായുടെ ലോഗോ ആലേഖനം ചെയ്ത പ്ലാക്കാര്‍ഡുമായാണ് റിസോര്‍ട്ട് ജനറല്‍ മാനേജര്‍ ആല്‍ഫെഡോ ബെറേറയും സംഘവും ഫോമാ നേതാക്കളെ സ്വീകരിച്ചത്.
കരയും കടലും സംഗമിക്കുന്ന സ്വപ്നതുല്യമായ കാഴ്ചയൊരുക്കുന്ന മൂണ്‍ പാലസിലെ കണ്‍വന്‍ഷന്‍ മഹത്തായ വിജയമായിരിക്കുമെന്ന് ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ് പറഞ്ഞു.
സെപ്റ്റംബര്‍ 2 മുതല്‍ 5 വരെയുള്ള ദിനരാത്രങ്ങളില്‍ അരങ്ങേറുന്ന ഫോമാ ഫാമിലി കണ്‍വെന്‍ഷന്‍ സാമൂഹിക, സാംസ്‌കാരിക, ചലചിത്ര, മാധ്യമ പ്രതിനിധികളുടെ പ്രൗഢ സാന്നിധ്യം കൊണ്ട് സമ്പന്നമാകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സെലിബ്രിറ്റികളും കണ്‍വന്‍ഷനില്‍ സാന്നിധ്യമറിയിക്കും. വിനോദവും വിജ്ഞാനവും കോര്‍ത്തിണക്കുന്ന പരിപാടികളാണ് സ്റ്റേജുകളില്‍ അരങ്ങേറുക.
കണ്‍വെന്‍ഷനുവേണ്ടിയുള്ള എല്ലാ ക്രമീകരണങ്ങളും നടത്തിക്കഴിഞ്ഞുവെന്ന് പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി ടി ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ പോള്‍ ജോണ്‍ (റോഷന്‍) എന്നിവരടങ്ങിയ എക്‌സിക്യൂട്ടീവ് ടീം അറിയിച്ചു.
Content Highlights: foma convention


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..