.
സെപ്റ്റംബര്‍ 2 മുതല്‍ 5 വരെ മെക്‌സിക്കോയിലെ കാന്‍കൂനില്‍ വെച്ച് നടക്കുന്ന ഫോമയുടെ രാജ്യാന്തര കുടുബ സംഗമത്തിന്റെ സതേണ്‍ റീജിയന്‍ കിക്ക് ഓഫ് ജൂണ്‍ 5ാം തീയതി വൈകിട്ട് ഏഴു മണിക്ക് സ്റ്റാഫ്‌ഫോര്‍ഡ് പ്ലാസയില്‍ വെച്ച് നടത്തപ്പെട്ടു. കണ്‍വെന്‍ഷന്‍ കിക്കോഫ്, ഫോമാ പ്രഥമ പ്രസിഡന്റ് ആയിരുന്ന ശശിധരന്‍ നായരുടെ അധ്യക്ഷതയില്‍ ആരംഭിച്ചു.
ഫോമാ നാഷണല്‍ കമ്മിറ്റി അംഗം മാത്യുസ് മുണ്ടക്കല്‍ സ്വാഗത പ്രസംഗം നിര്‍വഹിച്ചു. കണ്‍വെന്‍ഷന്‍ കോ- ചെയര്‍ തോമസ് ഓലിയാംകുന്നേല്‍ കണ്‍വെന്‍ഷനെക്കുറിച്ചും, കണ്‍വെന്‍ഷന്‍ രജിസ്‌ട്രേഷന്‍ ചെയര്‍ ജോയ് എന്‍ സാമുവല്‍ കണ്‍വെന്‍ഷന്‍ രജിസ്‌ട്രേഷനെക്കുറിച്ചും സംസാരിച്ചു. അനുമോദന പ്രസംഗം ആദ്യ കണ്‍വെന്‍ഷന്‍ കോ- ചെയറായിയിരുന്ന ബേബി മണക്കുന്നേലും ആദ്യ കണ്‍വെന്‍ഷന്‍ ബിസിനസ്സ് ഫോറം ചെയറായിയിരുന്ന എസ്. കെ. ചെറിയാനും നിര്‍വഹിച്ചു. ശശിധരന്‍ നായര്‍ നിന്നും ജോയ് എന്‍ സാമുവെല്‍ ആദ്യ ചെക്ക് വാങ്ങി രജിസ്‌ട്രേഷന്‍ കിക്കോഓഫ് നിര്‍വഹിച്ചു. ഫോമാ സതേണ്‍ റീജിയന്‍ വുമെന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ഷിബി എന്‍ റോയ് നന്ദി പ്രസംഗവും നടത്തി.
മെക്‌സിക്കോയിലെ കാന്‍കൂണില്‍ നാല് ദിവസം നീണ്ടു നില്‍ക്കുന്ന കുടുബ സംഗമ വേദിയില്‍, രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക- ചലച്ചിത്ര മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും. സാംസ്‌കാരിക പൈതൃകവും, മലയാളിത്തത്തിന്റെ തനിമയും വിളിച്ചോതുന്ന കലോത്സവം, നാടകമേള, വിവിധ നൃത്ത നൃത്യങ്ങള്‍, താരനിശ തുടങ്ങിയവ സമ്മേളനത്തിന്റെ ഭാഗമായി ഉണ്ടാകും. അന്‍പതിലധികം ഫാമിലികള്‍ സതേണ്‍ റീജിയനില്‍ നിന്നും കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്ന് സതേണ്‍ റീജിയന്‍ ആര്‍വിപി ഡോ.സാം ജോസഫും, മാത്യൂസ് മുണ്ടക്കലും അറിയിച്ചു.
എല്ലാവരും എത്രയും പെട്ടെന്ന് കണ്‍വെന്‍ഷന് രജിസ്റ്റര്‍ ചെയ്യണമെന്ന് ഫോമാ എക്‌സിക്യൂട്ടീവ് ഭാരവാഹികളായ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി ടി. ഉണ്ണികൃഷ്ണന്‍, ട്രഷറര്‍, തോമസ് ടി.ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
Content Highlights: foma convention


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..