.
ഷിക്കാഗോ: 2022 സെപ്റ്റബംര്‍ 2 മുതല്‍ 5 വരെ മെക്സിക്കോയിലെ കന്‍കൂണ്‍ മൂണ്‍ പാലസ് റിസോര്‍ട്ടില്‍ വച്ചു നടക്കുന്ന ഫോമാ ഇന്റര്‍നാഷണല്‍ കണ്വെന്ഷന് വിജയമാക്കി തീര്‍ക്കുന്നതിന് ഫോമാ സെന്‍ട്രല്‍ റീജിയണ്‍ പ്രസിഡന്റ് ജോണ്‍ പാട്ടപതിയുടെ അധ്യക്ഷതയില്‍ കൂടിയ വിവിധ കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു. കണ്വെന്ഷന് പ്രോഗ്രാമുകളെക്കുറിച്ചും രജിസ്ട്രേഷന് സംബന്ധിച്ചും ഫോമാ ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട് വിശദമായി സംസാരിച്ചു. നാഷണല്‍ കമ്മിറ്റിയംഗം ജോണ്സണ് കണ്ണൂക്കാടനും, കള്‍ച്ചറല്‍ കമ്മിറ്റി സെക്രട്ടറി അച്ചന്കുഞ്ഞു മാത്യുവും കണ്‍വെന്‍ഷനു മുന്നോടിയായിട്ടുള്ള റീജിയണല്‍ യൂത്ത്ഫെസ്റ്റുകളെ സംബന്ധിച്ച് വിശദീകരിച്ചു. റീജിയണല്‍ കള്‍ച്ചറല്‍ കമ്മിറ്റി ചെയര്‍മാനായി രജ്ഞന്‍ എബ്രഹാമിന്റെ നേതൃത്വത്തില്‍ സന്തോഷ് കാട്ടുകാരന്‍ കോ ചെയര്‍ ആയും ബാബു മാത്യു, ജിതേഷ് ചുങ്കത്ത്, ജോസി കുരിശുങ്കല്‍, ആല്വിന് ഷുക്കൂര്‍ എന്നിവര്‍ കമ്മിറ്റി അംഗങ്ങളായും വിപുലമായ കമ്മിറ്റിക്ക് രൂപം നല്കി പ്രവര്‍ത്തനം ആരംഭിച്ചു. കണ്‍വെന്‍ഷനോടനുബന്ധിച്ചുള്ള വനിതാ ഫോറത്തിന്റെ വിവിധ പരിപാടികളെക്കുറിച്ച് ഫോമാ വനിതാ പ്രതിനിധി ജൂബി വള്ളിക്കളം വിശദീകരിച്ചു. ഫോമാ അഡൈ്വസറി കമ്മറ്റി വൈസ് ചെയര്മാന് പീറ്റര്‍ കുളങ്ങര കണ്വെന്ഷന് വിജയമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വിശദീകരിച്ചു. കണ്വെന്ഷന് സ്പോണ്സര് ജോയി ഇണ്ടിക്കുഴി ചെക്ക് ഫോമാ റിജിയണല്‍ പ്രസിഡന്റ് ജോണ്‍ പട്ടപതിക്ക് കൈമാറി. പ്രസ്തുത മീറ്റിംഗില്‍ അന്പതിലതികം കണ്വെന്ഷന് രജിസ്ട്രേഷന് ലഭിച്ചു. ഫോമാ നാഷണല്‍ കമ്മിറ്റിയംഗമായ ആന്റോ കവലക്കല്‍ റീജിയന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നന്ദി പറഞ്ഞു.
വാര്‍ത്തയും ഫോട്ടോയും : ടി ഉണ്ണികൃഷ്ണന്
Content Highlights: FOMA, CONVENTION
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..