.
ഫോമാ നഴ്‌സസ് ഫോറം സംഘടിപ്പിക്കുന്ന ''ഗ്യാസ്‌ട്രോ ഇന്റീസ്റ്റിനല്‍ ഹെല്‍ത്ത് ആന്‍ഡ് സ്‌ട്രെസ്സ് മാനേജ്‌മെന്റ് ' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാര്‍, ഓഗസ്റ്റ് 27 ശനിയാഴ്ച രാവിലെ 10 മുതല്‍ ആരംഭിക്കുന്നതാണ്.
സൂമില്‍ കൂടി പറ്റുന്നത്ര ആളുകളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് നടത്തുവാന്‍ ശ്രമിക്കുന്ന ഈ സെമിനാര്‍ നമ്മുടെ ദൈനംദിന ഭക്ഷണക്രമീകരണങ്ങള്‍ ജീവിതശൈലി ആമാശയ ആരോഗ്യം എന്നീ വിഷയത്തെക്കുറിച്ചും, ജീവിതസമ്മര്‍ദ്ദങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുമെന്നുള്ള വിഷയത്തെക്കുറിച്ചുമായിരിക്കും ചര്‍ച്ച ചെയ്യുക.
സിമി ജെസ്റ്റോ ജോസഫ്, ബിനോയ് ജോര്‍ജ് എന്നിവരാണ് അതിഥി പ്രഭാഷകര്‍.
അവതാരികയും നര്‍ത്തകിയും കൂടിയായ സിമി ജെസ്റ്റോ ജോസഫ് നിലവില്‍ പി.എച്ച്.ഡി ചെയ്യുകയും നോര്‍ത്ത് വെസ്റ്റേണ്‍ ഹോസ്പിറ്റലില്‍ നഴ്‌സ് ആയി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ക്ലിനിക്കല്‍ സൈക്കോളജിയില്‍ ഡോക്ടറേറ്റ് ലഭിച്ച ബിനോയ് ജോര്‍ജ് നിലവില്‍ യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയിലേ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ആയി പ്രവര്‍ത്തിക്കുന്നു.
ഫോമാ നഴ്‌സസ് ഫോറം സംഘടിപ്പിക്കുന്ന ഈ മീറ്റിംഗിലേക്കു എല്ലാവരെയും ഫോറം ചെയര്‍ ഡോ.മിനി മാത്യൂസ്, വൈസ് ചെയര്‍ റോസ്‌മേരി കോലംചേരി, സെക്രട്ടറി എലിസബത്ത് സുനില്‍ സാം, ജോ സെക്രട്ടറി ഷൈല റോഷിന്‍ നാഷണല്‍ കോര്‍ഡിനേറ്റര്‍ ബിജു ആന്റണി എന്നിവര്‍ സ്വാഗതം ചെയ്യുന്നു.
തിരക്കേറിയ നമ്മുടെ ദൈനംദിന ജീവിതില്‍ ആവശ്യമുള്ള പാഠങ്ങള്‍ നല്‍കുന്ന ഈ സെമിനാര്‍ ഒരു മുതല്‍ക്കൂട്ടായിരിക്കുമെന്നും നഴ്‌സസ് ഫോറത്തിന്റെ ഈ ഒരു സെമിനാര്‍ വിജയകരമായിരിക്കുമെന്നും ഫോമാ എക്‌സിക്യൂട്ടീവ് ഭാരവാഹികളായ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി ടി. ഉണ്ണികൃഷ്ണന്‍, ട്രഷറര്‍, തോമസ് ടി.ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ പോള്‍ ജോണ്‍ എന്നിവര്‍ അറിയിച്ചു.
വാര്‍ത്തയും ഫോട്ടോയും : ടി.ഉണ്ണികൃഷ്ണന്‍
Content Highlights: foma
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..