.
കേരളം സമാജം ഓഫ് സ്റ്റാറ്റന്‍ ഐലന്റ് മുന്‍ പ്രസിഡന്റും രണ്ടു തവണ അസോസിയേഷന്റ ട്രഷററുമായിരുന്ന വിജി എബ്രഹാമിനെ ഫോമാ ഗ്ലോബല്‍ കണ്വെന്ഷന് മെട്രോ റീജണല്‍ കോര്‍ഡിനേറ്റര്‍ ആയീ തിരഞ്ഞെടുത്തതായി മെട്രോ റീജിയണ്‍ അര്.വി.പി ബിനോയ് തോമസും, നാഷണല്‍ കമ്മിറ്റി അംഗങ്ങളായ ജയിംസ് മാത്യുവും ഡിന്‍സില്‍ ജോര്‍ജും അറിയിച്ചു. അദ്ദേഹം ഇപ്പൊള്‍ ഫോമാ ഹെല്പിങ് ഹാന്‍ഡ്സിന്റെ മെട്രോ റീജണല്‍ കോ-ചെയര്‍ ആയി പ്രവര്‍ത്തിച്ചു വരുന്നു.
മെക്സിക്കോയിലെ കാന്‍കൂനില്‍ നാല് ദിവസം നീണ്ടു നില്ക്കുന്ന കുടുബ സംഗമ വേദിയില്‍, രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക- ചലച്ചിത്ര മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും. സാംസ്കാരിക പൈതൃകവും, മലയാളിത്തത്തിന്റെ തനിമയും വിളിച്ചോതുന്ന കലോത്സവം, നാടകമേള, വിവിധ നൃത്ത നൃത്യങ്ങള്‍, താരനിശ തുടങ്ങിയവ സമ്മേളനത്തിന്റെ ഭാഗമായി ഉണ്ടാകും.
നിരവധി ഫാമിലികള്‍ മെട്രോ റീജിയനില്‍ നിന്നും കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്ന് മെട്രോ റീജിയണ്‍ അര്.വി.പി ബിനോയ് തോമസും, നാഷണല്‍ കമ്മിറ്റി അംഗങ്ങളായ ജയിംസ് മാത്യുവും ഡിന്‍സില്‍ ജോര്‍ജും അറിയിച്ചു. ഷാലു പുന്നൂസാണ് മെട്രോ റീജിയന്റെ ചാര്‍ജ് വഹിക്കുന്ന കണ്വെന്ഷന് കോ ചെയര്‍.
എല്ലാവരും എത്രയും പെട്ടെന്ന് കണ്വെന്ഷന് രജിസ്റ്റര്‍ ചെയ്യണമെന്ന് ഫോമാ എക്സിക്യൂട്ടീവ് ഭാരവാഹികളായ പ്രസിഡന്റ് അനിയന് ജോര്‍ജ്, ജനറല്‍ സെക്രട്ടറി ടി. ഉണ്ണികൃഷ്ണന്, ട്രഷറര്‍, തോമസ് ടി.ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍, കണ്വെന്ഷന് ചെയര്മാന് പോള്‍ ജോണ്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
Content Highlights: foma
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..