.
സെപ്റ്റംബര്‍ 2 മുതല്‍ 5 വരെ മെക്‌സിക്കോയിലെ കാന്‍കൂണില്‍ വെച്ച് നടക്കുന്ന ഫോമയുടെ രാജ്യാന്തര കുടുബ സംഗമത്തില്‍ പങ്കെടുക്കാന്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെ ക്ഷണിച്ചു. ഫോമ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ് രാജ്ഭവനില്‍ എത്തിയാണ് ക്ഷണിച്ചത്. ഫോമയ്ക്ക് വേണ്ടി അനിയന്‍ ജോര്‍ജ്ജ് ഗവര്‍ണറെ പൊന്നാടയണിയിച്ചു ഫോമ കേരളത്തില്‍ നടത്തുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ചും, ഫോമയുടെ പ്രവര്‍ത്തന പരിപാടികളെക്കുറിച്ചും അമേരിക്കന്‍ പ്രവാസി മലയാളികളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. കാന്‍കൂണില്‍ നടക്കുന്ന രാജ്യാന്തര കുടുബ സംഗമത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹം താല്പര്യം പ്രകടിപ്പിക്കുകയും ഫോമയ്ക്ക് സ്‌നേഹോപഹാരം നല്‍കുകയും ചെയ്തു.
മെക്‌സിക്കോയിലെ കാന്‍കൂണില്‍ നാല് ദിവസം നീണ്ടു നില്‍ക്കുന്ന കുടുബസംഗമ വേദിയില്‍, രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക-ചലച്ചിത്ര മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും. സാംസ്‌കാരിക പൈതൃകവും, മലയാളിത്തത്തിന്റെ തനിമയും വിളിച്ചോതുന്ന കലോത്സവം, നാടകമേള, വിവിധ നൃത്തനൃത്യങ്ങള്‍, താരനിശ തുടങ്ങിയവ സമ്മേളനത്തിന്റെ ഭാഗമായി ഉണ്ടാകും.
രജിസ്ട്രേഷന്‍ നടപടികള്‍ ജോയ് സാമുവല്‍ ചെയര്‍മാനായും ബൈജു വര്‍ഗീസ് കണ്‍വീനര്‍ ആയും ഉള്ള അഞ്ചംഗ സമിതിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.
ഇനിയും പേര് ചേര്‍ക്കാനുള്ളവര്‍ എത്രയും പെട്ടെന്ന് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഫോമാ എക്‌സിക്യൂട്ടീവ് ഭാരവാഹികളായ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി ടി. ഉണ്ണികൃഷ്ണന്‍, ട്രഷറര്‍, തോമസ് ടി.ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
വാര്‍ത്തയും ഫോട്ടോയും : ടി ഉണ്ണികൃഷ്ണന്‍
Content Highlights: foma


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..