ലോക മലയാളികള്‍ക്ക് ഏകജാലക ഹെല്‍പ് ഡസ്‌ക് എന്ന ആശയവുമായി, ഫോമ ഫാമിലി ടീം


.

ഫ്‌ളോറിഡ: ഫോമാ എന്ന നോര്‍ത്ത് അമേരിക്കന്‍ മലയാളി ദേശീയ സംഘടനയുടെ ഉത്തമ സത്ത, അമേരിക്കയിലേയും നാട്ടിലേയും ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന് ഏറ്റവും ഉപകാരപ്പെടുന്നതിനായി, പുത്തന്‍ ആശയങ്ങളുമായി എത്തുകയാണ് ഫോമാ ഫാമിലി ടീം. അമേരിക്കന്‍ മലയാളികള്‍ നേരിടുന്ന വിസ, ഇന്‍ഷുറന്‍സ് തുടങ്ങിയവയെക്കുറിച്ചുള്ള വിവിധയിനം പ്രശ്‌നങ്ങള്‍ക്ക്, അതുപോലെ നോര്‍ത്ത് അമേരിക്കന്‍ രാജ്യങ്ങളായ അമേരിക്കന്‍ ഐക്യനാടുകളിലേക്കോ, കാനഡയിലേക്കോ കുടിയേറാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളുടെയും ഉദ്യോഗാര്‍ത്ഥികളുടെയും സംശയങ്ങള്‍ക്ക് കൃത്യമായ ഉത്തരങ്ങള്‍ നല്‍കുവാനുമായി, ഒരു ഏക ജാലക ഹെല്‍പ്പ് ഡെസ്‌ക്ക് എന്ന ആശയത്തിന് രൂപം നല്‍കുകയാണ് ഫോമാ ഫാമിലി ടീം.

ഈ സഹായ പദ്ധതി ഒരു തുടര്‍ പദ്ധതിയാക്കി, ഫോമയെ കൂടുതല്‍ ജനകീയമാക്കുക എന്നതാണ് ലക്ഷ്യമെന്ന് ഫോമാ ഫാമിലി ടീം അറിയിച്ചു. ജയിംസ് ഇല്ലിക്കല്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി നയിക്കുന്ന ഫോമാ ഫാമിലി ടീമില്‍ ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥിയായി വിനോദ് കൊണ്ടൂരും, ജൊഫ്രിന്‍ ജോസ് ട്രഷററായും, സിജില്‍ പാലക്കലോടി വൈസ് പ്രസിഡന്റായും, ബിജു ചാക്കോ ജോയിന്റ് സെക്രട്ടറിയായും, ബബ്ലു ചാക്കോ ജോയിന്റ് ട്രഷററായും മത്സരിക്കുന്നു.

വാര്‍ത്തയും ഫോട്ടോയും : കെ.കെ.വര്‍ഗീസ്

Content Highlights: foma


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023

Most Commented