.
ഫോമയുടെ 2022-2024 കാലത്തേക്കുള്ള പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് സുതാര്യമായും, നിഷ്പക്ഷമായും നടത്തുന്നതിന്, ജോണ്‍ ടൈറ്റസ് ചെയര്‍മാനായും, തോമസ് കോശി, വിത്സണ്‍ പാലത്തിങ്കല്‍ എന്നിവര്‍ അംഗങ്ങളായും തിരഞ്ഞെടുപ്പ് കമ്മീഷനെ തരഞ്ഞെടുത്തു.
വ്യോമയാന വാണിജ്യ-വ്യവസായ രംഗത്തെ പ്രമുഖ മലയാളി വ്യവസായിയും, ഫോമയുടെ മുന്‍ പ്രസിഡന്റുമാണ് ജോണ്‍ ടൈറ്റസ്. കേരള അസോസിയേഷന്‍ ഓഫ് വാഷിങ്ടണിന്റെ മുന്‍ പ്രസിഡന്റും, ഫോമയുടെ മുന്‍ ഉപദേശക സമിതി ചെയര്‍മാനുമായിരുന്നു അദ്ദേഹം.
മാനവശേഷി, കയറ്റുമതി തുടങ്ങിയ രംഗങ്ങളില്‍ അനുഭവ സമ്പത്തുള്ള വിത്സണ്‍ ഫോമയുടെ 2014-16 കാലയളവില്‍ ഫോമയുടെ വൈസ് പ്രസിഡന്റായിരുന്നു. കേരള അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ വാഷിങ്ടണിന്റെ അധ്യക്ഷ പദവിയുള്‍പ്പടെ നിരവധി സ്ഥാനങ്ങള്‍ അലങ്കരിച്ചിട്ടുള്ള വിത്സണ്‍, 2013-ല്‍ യു.എസ്. എസ്.ബി.എ.യുടെ ചെറുകിട ബിസിനസ്സ് എക്സ്പോര്‍ട്ടര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് നേടിയിട്ടുള്ള വ്യക്തിയാണ്.
സ്വര്‍ണ്ണ വ്യാപാര വ്യവസായ സംരഭകനായ തോമസ് കോശി ന്യൂയോര്‍ക്ക് വെസ്റ്റ് ചെസ്റ്റര്‍ കൗണ്ടി ബോര്‍ഡ് ഓഫ് ഹ്യൂമന്‍ റൈറ്‌സ് കമ്മീഷന്‍ ബോര്‍ഡ് അംഗമായും, ഫയര്‍ ഹൌസിംഗ് ബോര്‍ഡിന്റെ ഉപദേശക സമിതി അംഗമായും നിലവില്‍ സേവനമനുഷ്ഠിച്ച് വരികയാണ്. ഫോമയുടെ ജുഡീഷ്യല്‍ കൗണ്‍സില്‍ ചെയര്‍മാന്‍, തെരെഞ്ഞെടുപ്പ് കമ്മീഷണര്‍, എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവില്‍ ഫോമയുടെ കംപ്‌ളയ്ന്‍സ് കൗണ്‍സിലിന്റെ വൈസ് ചെയര്‍മാനാണ്.
ഫോമയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റതായി ഏകോപിപ്പിക്കാനും, കാര്യക്ഷമതയോടെയും നിഷ്പക്ഷതയോടെയും നടപ്പിലാക്കാനും അനുഭവ സമ്പത്തും പ്രവര്‍ത്തന പരിചയവുമുള്ള പുതിയ തിരഞ്ഞെടുപ്പ് കമ്മീഷനും അംഗങ്ങള്‍ക്കും കഴിയുമെന്നു പ്രത്യാശിക്കുന്നുവെന്ന് ഫോമാ എക്‌സിക്യൂട്ടീവ് ഭാരവാഹികളായ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍, തോമസ് ടി.ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവര്‍ ആശംസിച്ചു.
Content Highlights: foma


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..