.
സാമ്പത്തിക പരാതീനത മൂലമോ, വേണ്ട പഠനോപകാരങ്ങളോ, ഇല്ലാതെ കഷ്ടത അനുഭവിക്കുന്ന സമര്‍ത്ഥരായ വിദ്യാര്‍ത്ഥിനികളെ സാമ്പത്തികമായി സഹായിക്കുന്നതിനു വേണ്ടി ഫോമാ വനിതാ ഫോറം ആരംഭിച്ച സഞ്ചയിനിയുടെ സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അര്‍ഹരായ വിദ്യാര്‍ത്ഥിനികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അന്‍പത് നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്കും, മറ്റു സാങ്കേതിക വിദ്യാഭ്യാസ മേഖലകളിലെ അന്‍പത് പഠനാര്‍ത്ഥികള്‍ക്കുമാണ് സ്‌കോളര്‍ഷിപ്പ് തുക നല്‍കുക. സ്‌കോളര്‍ഷിപ്പ് തുക മെയ് ആദ്യവാരം കേരളത്തില്‍ തിരുവനന്തപുരത്തു നടക്കുന്ന ഫോമയുടെ കേരള കണ്‍വന്‍ഷന്‍ വേദിയില്‍ വെച്ച് വിതരണം ചെയ്യും.
സാങ്കേതിക വിദ്യാഭ്യാസ മേഖലയില്‍ സമര്‍ത്ഥരായ വിദ്യാര്‍ഥിനികള്‍ക്ക് പ്രോത്സാഹനം നല്‍കേണ്ടത് അനിവാര്യമാണെന്ന ഉത്തമബോധ്യമാണ് സഞ്ജയിനി എന്ന വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് പദ്ധതിക്ക് ഫോമാ വനിതാ ഫോറം രൂപം നല്‍കിയത്. ഫോമയുടെ പ്രവര്‍ത്തകരും അംഗസംഘടനകളും നല്‍കിയ സംഭാവനകളിലൂടെയും, മയൂഖം വേഷവിധാന മത്സരത്തിലൂടെയുമാണ് സ്‌കോളര്‍ഷിപ്പിനായി തുക സമാഹരിച്ചത്.
സ്‌കോളര്‍ഷിപ്പിനായുള്ള അപേക്ഷകള്‍ക്കും, മറ്റു വിശദാംശങ്ങള്‍ക്കുമായി fomaa.nationalwomensforum@gmail.com എന്ന മേല്‍വിലാസത്തില്‍ ബന്ധപ്പെടണമെന്ന് വനിതാ ഫോറം നാഷണല്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലാലി കളപ്പുരക്കല്‍, വൈസ് ചെയര്‍പേഴ്സണ്‍ ജൂബി വള്ളിക്കളം, സെക്രട്ടറി ഷൈനി അബൂ എന്നിവര്‍ അറിയിച്ചു. അപേക്ഷകള്‍ ലഭിക്കേണ്ട അവസാനതീയതി 2022 ഏപ്രില്‍ 25 ആണ്. അപേക്ഷകള്‍ http://sanjayini.fomaa.org ലിങ്ക് വഴി സമര്‍പ്പിക്കാവുന്നതാണ്
മെയ് അഞ്ചു മുതല്‍ കേരളത്തില്‍ നടക്കുന്ന കേരളാ കണ്‍വെന്‍ഷനില്‍ ആ സമയത്തു നാട്ടിലുള്ള എല്ലാ അമേരിക്കന്‍ മലയാളികളും പങ്കെടുക്കണമെന്ന് ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍, തോമസ് ടി.ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍, കേരളാ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ഡോ.ജേക്കബ് തോമസ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
വാര്‍ത്തയും ഫോട്ടോയും : സലിം അയിഷ
Content Highlights: foma


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..