കലാ പ്രതിഭകളെ കണ്ടെത്തുന്നതിനും, പ്രോത്സാഹിപ്പിക്കുന്നതിനും അമേരിക്കയിലുടനീളം, ഫോമാ സാംസ്‌കാരിക വിഭാഗം യുവജനോത്സവങ്ങള്‍ സംഘടിപ്പിക്കുന്നു.
ഫോമായുടെ 12 റീജിയനുകളിലായി മത്സരങ്ങള്‍ സംഘടിപ്പിക്കുകയും റീജിയണല്‍ മത്സരങ്ങളില്‍ വിജയികളാകുന്നവര്‍ ക്യാന്‍കൂണില്‍ നടക്കുന്ന ഫിനാലെയില്‍ മാറ്റുരക്കുകയും ചെയ്യും. മേഖലാ മത്സരങ്ങള്‍ 2022 മെയ് 30 നു മുന്‍പ് അവസാനിക്കും. യുവജനോത്സവത്തിന്റെ അന്തിമ മത്സരങ്ങള്‍ ഫോമാ രാജ്യാന്തര കണ്‍വെന്‍ഷന്‍ വേദിയായ മെക്‌സിക്കോയിലെ ക്യാന്‍കൂണില്‍ വെച്ചായിരിക്കും നടക്കുക. മികച്ച പ്രകടനവും ഏറ്റവും കൂടുതല്‍ പോയിന്റും നേടുന്നവരില്‍ നിന്ന് കലാ പ്രതിഭയെയും, കലാതിലകത്തെയും തിരഞ്ഞെടുക്കും. മത്സര വിഷയങ്ങളും, നിബന്ധനകളും, രജിസ്ട്രേഷന്‍ വിവരങ്ങളും ഫോമയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ഉടന്‍ ലഭ്യമാകും.
യുവജനോത്സവങ്ങളുടെ വിജയകരമായ നടത്തിപ്പിനായി ജോണ്‍സണ്‍ കണ്ണൂക്കാടന്‍ ചെയര്‍മാനായും, അനു സ്‌കറിയ, അച്ഛന്‍കുഞ്ഞ്. ഡോ.ജില്‍സി ഡെന്‍സ് എന്നിവര്‍ കോ-ചെയര്‍മാന്മാരായും വിപുലമായ കമ്മിറ്റി രൂപീകരിച്ചു.
ഫോമാ സാംസ്‌കാരിക വിഭാഗം സംഘടിപ്പിക്കുന്ന കല-സാംസ്‌കാരിക മത്സരങ്ങളില്‍ പങ്കാളികളായും, സഹകരിച്ചും, പരിപാടികള്‍ വിജയിപ്പിക്കണമെന്ന്
ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി.ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍, ഫോമാ സാംസ്‌കാരിക വിഭാഗം സമിതി ചെയര്‍മാന്‍ പൗലോസ് കുയിലാടന്‍, അച്ചന്‍കുഞ്ഞ് മാത്യു, സെക്രട്ടറി ബിജു തുരുത്തിമലില്‍, വൈസ് ചെയര്‍മാന്‍ ജില്‍സി ഡെന്നിസ്, ജോയിന്റ് സെക്രട്ടറി സണ്ണി കല്ലൂപ്പാറ, നാഷണല്‍ കമ്മിറ്റി കോഓര്‍ഡിനേറ്റര്‍ അനു സ്‌കറിയ, നാഷണല്‍ കമ്മിറ്റി മെംബര്‍ ജോണ്‍സന്‍ കണ്ണൂക്കാടന്‍, നാഷണല്‍ കമ്മിറ്റി മെംബര്‍ ബിനൂപ് ശ്രീധരന്‍, നാഷണല്‍ കമ്മിറ്റി മെംബര്‍ സൈജന്‍ കണിയൊടികള്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
യുവജനോത്സവത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (8474770564), അനു സ്‌കറിയ (2674962423), അച്ചന്‍കുഞ്ഞ് മാത്യു (8479122578), ഡോ.ജില്‍സി ഡെന്‍സ് (6025168800) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.
വാര്‍ത്തയും ഫോട്ടോയും : ജോസഫ് ജോണ്‍ കാല്‍ഗറി


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..