കോവിഡ് മാനദണ്ഡങ്ങളിലെ ഇളവ്: സ്വാഗതം ചെയ്ത് ഫോമ


1 min read
Read later
Print
Share

-

ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റീനും, ആര്‍.ടി പി സി ആര്‍ ടെസ്റ്റും വേണ്ടെന്ന ഭാരത സര്‍ക്കാര്‍ തീരുമാനത്തെ ഫോമാ സ്വാഗതം ചെയ്തു.

അമേരിക്കയടക്കമുള്ള എണ്‍പത്തിരണ്ട് രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് ആശ്വാസകരമായ തീരുമാനം അഭിനന്ദനീയവും, പ്രവാസികള്‍ക്ക് വളരെ ആശ്വാസകരമാണെന്നും, ഫോമാ നിര്‍വാഹക സമിതി പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി.ഉമ്മന്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. ഫോമാ നിരന്തരമായി ആവശ്യപ്പെട്ടിരുന്ന ഒരു നടപടിയാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനം. ഈ വിഷയത്തില്‍ അമേരിക്കയില്‍ നിന്നും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷനുകള്‍ സംയുക്തമായി നല്‍കിയ നിവേദനത്തില്‍ ഫോമയും സഹകരിക്കുകയും മുന്‍കൈയെടുക്കുകയും ചെയ്തിരുന്നു. ഗള്‍ഫില്‍ നിന്നുള്ള പ്രമുഖ മലയാളി സംഘടനകളെകൊണ്ടും നിവേദനങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുവാനും ഫോമാ നേതൃത്വത്തിന് കഴിഞ്ഞിരുന്നു. പ്രവാസികളെ വളരെയധികം കഷ്ടപെടുത്തിയിരുന്ന ഈ നിയമങ്ങള്‍ പിന്‍വലിക്കാന്‍ കാരണക്കാരിലൊരാളായ വിദേശകാര്യ സഹമന്ത്രി വി.മുരളീധരനെ ഫോണില്‍ ബന്ധപ്പെട്ട് ഫോമാ നേതൃത്വവും മറ്റ് ഇന്ത്യന്‍ സംഘടനാ ഭാരവാഹികളും നന്ദി അറിയിക്കുകയുണ്ടായി.

വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് നിര്‍ദേശിച്ചിരുന്ന ഏഴ് ദിവസത്തെ ക്വാറന്റീനും ഒഴിവാക്കിയതും പ്രവാസികള്‍ക്ക് ആശ്വാസകരമായ തീരുമാനമാണെന്നും, കേന്ദ്ര സര്‍ക്കാര്‍ നടപടിയെ അഭിനന്ദിക്കുന്നുവെന്നും ഫോമാ ഭാരവാഹികളായ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍, തോമസ് ടി.ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവര്‍ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Cremation

1 min

ബിഷപ്പ് ഡോ.മാര്‍ ഫിലക്‌സിനോസിന്റെ മാതാവിന്റെ സംസ്‌കാരം ബുധനാഴ്ച

Jul 20, 2020


kurbana

1 min

പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിലുള്ള ഗോള്‍ഡ് കോസ്റ്റിലെ ദേവാലയത്തിലെ ആദ്യ വിശുദ്ധ കുര്‍ബാന

Oct 6, 2022


onam celebration

1 min

ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണാഘോഷം സംഘടിപ്പിച്ചു

Aug 29, 2022


Most Commented