-
മിനസോട്ട: അമേരിക്കന്‍ ഐക്യനാടുകളിലെ വടക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന ലേക്ക് സുപ്പീരിയര്‍, ലേക്ക് മിഷിഗണ്‍, ലേക്ക് ഹ്യൂറോണ്‍, ലേക്ക് എറീ, ലേക്ക് ഒന്റാരിയോ എന്നീ അഞ്ചു തടാകങ്ങളുടെ കൂട്ടായ്മയായ ഗ്രേറ്റ്‌ലേക്ക്‌സിന്റെ തീരങ്ങളിലുള്ള സംസ്ഥാനങ്ങളായ മിഷിഗണ്‍, മിനസോട്ട, വിസ്‌ക്കോണ്‍സിന്‍ സംസ്ഥാനങ്ങളിലെ ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ (ഫോമാ) അംഗ സംഘടനകളുടെ കൂട്ടായ്മയായ ഗ്രേറ്റ്‌ലേക്ക്‌സ് റീജിയണിലെ, മിനസോട്ട മലയാളി അസോസിയേഷനെ പ്രതിനിധീകരിച്ച് ദേശീയ സമിതിയിലേക്ക് മത്സരിക്കുകയാണ് ആശാ മാത്യൂ.
ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചു കൊണ്ടിരിക്കുന്ന ഏഷ്യാനെറ്റ് യൂ.എസ്. വീക്കിലി റൗണ്ടപ്പിലെ അമേരിക്കന്‍കാഴ്ച്ചകള്‍ എന്ന പരിപാടിയുടെ അവതാരികയും കോഓര്‍ഡിനേറ്ററായി ലോക മലയാളികള്‍ക്ക് സുപരിചിതയാണ്. 2003-ലാണ് അമേരിക്കന്‍ ഐക്യനാടുകളിലേ മെംഫിസിലേക്ക് കുടിയേറിയത്. പിന്നീട് ഒഹയോയിലും, ഷിക്കാഗോയിലും, തുടര്‍ന്ന് 2019-ല്‍ ഇപ്പോള്‍ താമസിക്കുന്ന മിനസോട്ടയിലേക്ക് താമസം മാറി. ഇപ്പോള്‍ അമേരിക്കയിലെ പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനിയായ യുണൈറ്റഡ് ഹെല്‍ത്ത് കെയറില്‍, ഐ.ടി. പ്രൊഫഷണലായി പ്രവര്‍ത്തിക്കുന്നു.
ഫോമായിലൂടെ, മിനസോട്ട മലയാളി അസ്സോസിയേഷനേയും, ഫോമാ ഗ്രേറ്റ് ലേക്ക്‌സ് റീജിയനേയും, ദേശീയ സമിതിയില്‍ പ്രതിനിധാനം ചെയ്യുക എന്നതാണ് ആശാ മാത്യൂ ആഗ്രഹിക്കുന്നത്. സിബു മാത്യൂവാണ് ഭര്‍ത്താവ്, നെസ്സ, ടിയാ എന്നിവര്‍ മക്കളുമാണ്.
വാര്‍ത്തയും ഫോട്ടോയും : വിനോദ് കൊണ്ടൂര്‍ ഡേവിഡ്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..