-
ഫോമാ വനിതാവേദിയുടെ ആഭിമുഖ്യത്തില്‍ സഞ്ജയനിക്കാവശ്യമായ ധനസമാഹരണത്തിനായി ഫ്‌ളവര്‍സ് ടി.വി. യു.എസ്.എ യുമായി കൈകോര്‍ത്ത് നടത്തുന്ന മയൂഖം വേഷ വിധാന മത്സരത്തിന്റെ അവസാന വട്ട മത്സരങ്ങള്‍ ജനുവരി 22 നു വൈകീട്ട് ഈസ്റ്റേണ്‍ സ്റ്റാന്‍ഡേര്‍ഡ് സമയം 8 മണിക്ക് നടക്കും. .മത്സരങ്ങള്‍ ഫ്ളവേഴ്‌സ് ടീവിയില്‍ തത്സമയം പ്രക്ഷേപണം ചെയ്യും.
പരിപാടിയില്‍ പ്രശസ്ത ചലച്ചിത്ര താരം പ്രയാഗ മാര്‍ട്ടിന്‍, ഗായികയും നടിയുമായ രഞ്ജിനി ജോസ്, നടിയും ആങ്കറുമായ രഞ്ജിനി ഹരിദാസ്, പ്രമുഖ ഫാഷന്‍ ഡിസൈനറും, ഫാഷന്‍ റണ്‍വേ ഇന്റര്‍നാഷണല്‍ സി.ഇ.ഒയുമായ അരുണ്‍ രത്‌ന, മുന്‍ മിസ് കേരള ലക്ഷ്മി സുജാത എന്നിവര്‍ അതിഥികളായെത്തും.
പ്രാരംഭ മേഖല മത്സരങ്ങളിലൂടെ വിവിധ മേഖലകളില്‍ വിജയികളായ അനുപമ ജോസ് - ഫ്‌ലോറിഡ, ലളിത രാമമൂര്‍ത്തി- മിഷിഗണ്‍, മാലിനി നായര്‍- ന്യൂജേഴ്സി, സ്വീറ്റ് മാത്യു- കാലിഫോര്‍ണിയ, ആര്യാ ദേവി വസന്തന്‍ -ഇന്ത്യാന, അഖിലാ സാജന്‍- ടെക്‌സാസ്, മധുരിമ തയ്യില്‍- കാലിഫോര്‍ണിയ, പ്രിയങ്ക തോമസ് -ന്യൂയോര്‍ക്ക്, അലീഷ്യ നായര്‍ -കാനഡ, ടിഫ്‌നി സാല്‍ബി- ന്യൂയോര്‍ക്ക്, ഹന്ന അരീച്ചിറ- ന്യൂയോര്‍ക്ക്, ധന്യ കൃഷ്ണകുമാര്‍ -വിര്‍ജീനിയ, നസ്മി ഹാഷിം- കാനഡ, ഐശ്വര്യ പ്രശാന്ത്- മസാച്ചുസെറ്റ്‌സ്, അമാന്‍ഡ എബ്രഹാം- മേരിലാന്‍ഡ് എന്നിവര്‍ അവസാന മത്സരത്തില്‍ പങ്കെടുക്കും. വിവിധ രംഗങ്ങളില്‍ പ്രതിഭ തെളിയിച്ചിട്ടുള്ളവരാണ് മത്സരാര്‍ത്ഥികള്‍.
നിര്‍ദ്ധനരും സമര്‍ത്ഥരുമായ വിദ്യാര്‍ത്ഥിനികള്‍ക്കായുള്ള ഫോമാ വനിതാ വേദിയുടെ സാമ്പത്തിക സഹായ പദ്ധതിയായ സഞ്ചിയിനിയുടെ ധനശേഖരണാര്‍ത്ഥം ആണ് മയൂഖം സംഘടിപ്പിച്ചിട്ടുള്ളത്.
അവസാന വട്ട മത്സരങ്ങല്‍ വീക്ഷിക്കുവാന്‍ എല്ലാവരെയും ഫോമ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ പ്രോഗ്രാം ഡയറക്ടര്‍ ബിജു സക്കറിയ, ഫോമാ വനിതാ ദേശീയ സമിതി ചെയര്‍ പേഴ്സണ്‍ ലാലി കളപ്പുരക്കല്‍, വൈസ് ചെയര്‍പേഴ്സണ്‍ ജൂബി വള്ളിക്കളം, സെക്രട്ടറി ഷൈനി അബൂബക്കര്‍, ട്രഷറര്‍ ജാസ്മിന്‍ പരോള്‍, എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..