-
ഫോമാ വനിതാവേദിയുടെ ആഭിമുഖ്യത്തില്‍ സഞ്ജയനിക്കാവശ്യമായ ധനസമാഹരണത്തിനായി ഫ്‌ളവര്‍സ് ടി.വി. യു.എസ്.എ യുമായി കൈകോര്‍ത്ത് നടത്തുന്ന മയൂഖം വേഷവിധാന മത്സരത്തിന്റെ അവസാന വട്ട മത്സരങ്ങള്‍ ജനുവരി 22 നു നടക്കും. മത്സരങ്ങള്‍ ഫ്ളവേഴ്‌സ് ടീവിയില്‍ തത്സമയം പ്രക്ഷേപണം ചെയ്യും.
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്ക് ഊന്നല്‍ നല്‍കുക എന്ന ഉദ്ദേശത്തോടെ നിര്‍ദ്ധനരും സമര്‍ത്ഥരുമായ വിദ്യാര്‍ത്ഥിനികള്‍ക്കായുള്ള ഫോമാ വനിതാ വേദിയുടെ സാമ്പത്തിക സഹായ പദ്ധതിയായ സഞ്ചിയിനിയുടെ ധനശേഖരണാര്‍ത്ഥം ആണ് മയൂഖം സംഘടിപ്പിച്ചിട്ടുള്ളത്. യാതൊരു പ്രായപരിധിയും നിബന്ധനകളുമില്ലാത്ത മത്സരം എന്ന നിലയില്‍ മയൂഖം മറ്റു മത്സരങ്ങളില്‍ നിന്ന് വിഭിന്നമാണ്.
മാനവികതയുടെ അടയാളമായ ഫോമ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടികളുടെ പ്രോഗ്രാം ഡയറക്ടര്‍ ബിജു സക്കറിയയാണ്. ഒരു വര്‍ഷക്കാലം മയൂഖത്തിന്റെ വിജയത്തിനായി മുന്നിലും പിന്നിലും നിന്ന് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് ഫോമാ വനിതാ ദേശീയ സമിതി ചെയര്‍ പേഴ്സണ്‍ ലാലി കളപ്പുരക്കല്‍, വൈസ് ചെയര്‍പേഴ്സണ്‍ ജൂബി വള്ളിക്കളം, സെക്രട്ടറി ഷൈനി അബൂബക്കര്‍, ട്രഷറര്‍ ജാസ്മിന്‍ പരോള്‍, എന്നിവരാണ്. നിശ്ചയ ദാര്‍ഢ്യവും, കര്‍മ്മ നിരതയും, കൂട്ടായ പ്രവര്‍ത്തനവും ആണ് മയൂഖത്തിന്റെ വിജയം. ഷാജി പരോള്‍ ആണ് മയൂഖത്തിന്റെ ആപ്ലിക്കേഷന്‍ വികസിപ്പിച്ചതും മറ്റു സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നതും. പരസ്യവും ഗ്രാഫിക് സാങ്കേതിക വിദ്യകളും ചെയ്ത് സഹായിക്കുന്നത് ആരതി ശങ്കറും, മയൂഖത്തിന്റെ പശ്ചാത്തല സംഗതം ഒരുക്കിയത് ജ്യോത്സന കെ നാണുവുമാണ് രേഷ്മ രഞ്ജനാണ് സാമൂഹ്യ മാധ്യമ വാര്‍ത്തകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.
വേഷ വിധാന മത്സരങ്ങളിലും പ്രവര്‍ത്തനങ്ങളിലും എല്ലാവരും പങ്കു ചേരണമെന്ന് ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍,ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് കുമാര്‍ , ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍,വനിതാ ഫോറം നാഷണല്‍ കമ്മറ്റി ചെയര്‍ പേഴ്സണ്‍ ലാലി കളപ്പുരക്കല്‍, വൈസ് ചെയര്‍പേഴ്സണ്‍ ജൂബി വള്ളിക്കളം, സെക്രട്ടറി ഷൈനി അബൂബക്കര്‍, ട്രഷറര്‍ ജാസ്മിന്‍ പരോള്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..