-
ഫോമ കേരളത്തിന് നല്‍കിയ വെന്റിലേറ്ററുകളില്‍ ഒന്ന് ആലപ്പുഴ ജില്ലയിലെ അരൂര്‍ മണ്ഡലത്തില്‍പെട്ട തുറവൂര്‍ താലൂക്ക് ആശുപത്രിക്ക് സംഭാവന ചെയ്തു. ഫിലാഡല്‍ഫിയയിലെ പ്രമുഖ മലയാളി അസ്സോസിയേഷനുകളില്‍ ഒന്നായ കലയാണ് ഈ വെന്റിലേറ്റര്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.
ചടങ്ങില്‍ ആലപ്പുഴ എം.പി. എ.എം. ആരിഫ്, അരൂര്‍ എം.എല്‍.എ ദലീമ ജോജോ, ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ്, ജോയിന്റ് ട്രഷറര്‍, ബിജു തോണിക്കടവില്‍, കേരള കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ഡോ.ജേക്കബ് തോമസ്, കേരള ഫോമാ വില്ലേജ് പ്രോജക്ട് കോര്‍ഡിനേറ്റര്‍ ജോസഫ് ഔസോ, ആശുപത്രി സൂപ്രണ്ട്, ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ആലപ്പുഴ ദേശീയ പാതയോട് ചേര്‍ന്നുള്ള ആശുപത്രിയില്‍ പുതുതായി തുടങ്ങുന്ന ഡയാലിസിസ് യൂണിറ്റിലായിരിക്കും പുതിയ വെന്റിലേറ്റര്‍ ഉപയോഗിക്കുക. ദേശീയ പാതയില്‍ ഉണ്ടാകുന്ന അപകടങ്ങളില്‍ പെട്ട് ആശുപത്രിയില്‍ എത്തുന്ന ഗുരുതരമായ രോഗികള്‍ക്ക് ഉപകാരപ്രദമായിരിക്കും പുതുതായി നല്‍കിയ വെന്റിലേറ്റര്‍ എന്ന് ദലീമ ജോജോ എം എല്‍ എ പറഞ്ഞു. തീരദേശ പ്രദേശമായ തുറവൂരും ചുറ്റുപാടുമുള്ളവരുടെയും ആശ്രയകേന്ദ്രമാണ് തുറവൂരിലെ താലൂക്ക് ആശുപത്രി.
വാര്‍ത്തയും ഫോട്ടോയും : ടി ഉണ്ണികൃഷ്ണന്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..